സാധുവായ റസിഡന്‍സ് വിസ, എമിറേറ്റ്‌സ് ഐഡി എന്നിവ ഇല്ലെങ്കില്‍ പിടിവീഴും പ്രതീകാത്മക ചിത്രം
World

സാധുവായ റസിഡന്‍സ് വിസ, എമിറേറ്റ്‌സ് ഐഡി എന്നിവ ഇല്ലെങ്കില്‍ പിടിവീഴും; യുഎഇയില്‍ 20,000 ദിര്‍ഹം വരെ പിഴ

14 ഇനം നിയമലംഘനങ്ങള്‍ക്കാണ് ദിവസത്തില്‍ 20 ദിര്‍ഹം മുതല്‍ പരമാവധി 20,000 ദിര്‍ഹം വരെ പിഴ ലഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: യുഎഇയില്‍ റസിഡന്‍സ് വിസ, എമിറേറ്റ്‌സ് ഐഡി എന്നിവ നഷ്ടപ്പെടുകയോ പുതുക്കാതിരിക്കുകയോ ചെയ്താല്‍ വന്‍പിഴ ചുമത്തുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് അതോറിറ്റി (ഐസിപി) മുന്നറിയിപ്പ്.

14 ഇനം നിയമലംഘനങ്ങള്‍ക്കാണ് ദിവസത്തില്‍ 20 ദിര്‍ഹം മുതല്‍ പരമാവധി 20,000 ദിര്‍ഹം വരെ പിഴ ലഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കമ്പനി ജീവനക്കാരല്ലാത്തവരുടെ പാസ്‌പോര്‍ട്ട് നടപടികള്‍ ചെയ്യുന്നത്, കമ്പനി ഇ-ദിര്‍ഹം കാര്‍ഡ് ഉപയോഗിച്ച് ജീവനക്കാരല്ലാത്തവരുടെ ഇടപാട് നടത്തുക, ഓണ്‍ലൈന്‍ സംവിധാനം ദുരുപയോഗം ചെയ്യുക, ഇടപാടുകളുടെ രേഖ മറച്ചുവയ്ക്കുക, പിആര്‍ഒ കാര്‍ഡ് കൈവശം വയ്ക്കാതിരിക്കുക എന്നീ കുറ്റങ്ങള്‍ക്ക് 500 ദിര്‍ഹം വീതമാണ് പിഴ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എമിറേറ്റ്‌സ് ഐഡി റജിസ്‌ട്രേഷന് കാലതാമസം വരുത്തുക, കാലാവധി കഴിഞ്ഞിട്ടും 30 ദിവസത്തിനകം പുതുക്കാതിരിക്കുക എന്നിവയയ്ക്ക് ദിവസേന 20 ദിര്‍ഹം ഈടാക്കും. പരമാവധി 1000 ദിര്‍ഹമാണ് ഈ ഇനത്തില്‍ പിഴ ചുമത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്