Donald Trump officially nominated
ഡൊണാള്‍‍ഡ് ട്രംപ്, ജെ‍ഡി വാന്‍സ്എക്സ്

ട്രംപ് പ്രസിഡന്റ് സ്ഥാനാർഥി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വാൻസ്; ഔദ്യോ​ഗിക പ്രഖ്യാപനം

റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ കൺവെൻഷനിലാണ് പ്രഖ്യാപനം
Published on

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഡൊണാൾഡ് ട്രംപിനെ റിപ്പബ്ലിക്കൻ പാർട്ടി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. പാർട്ടിയുടെ ദേശീയ കൺവെൻഷനിലായിരുന്നു പ്രഖ്യാപനം.

ഒപ്പം മത്സരിക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഓഹായോ സെനറ്റർ ജെ‍ഡി വാൻസിനേയും പ്രഖ്യാപിച്ചു. കൺവെൻഷനിൽ ഇരുവർക്കും വ്യക്തമായ പിന്തുണ ലഭിച്ചതോടെയാണ് പ്രഖ്യാപനം. സാധ്യതാ പട്ടികയിലുണ്ടായിരുന്ന ഫ്ലോറി‍ഡ സെനറ്റർ മാർക്കോ റൂബിയോ, നോർത്ത് ഡക്കോട്ട ​ഗവർണർ ഡബ് ബേർ​ഗം എന്നിവരെ പിന്തള്ളിയാണ് 39കാരനായ വാൻസ് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാകുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ ട്രംപിന്റെ കടുത്ത വിമർശകനായിരുന്ന വാൻസ് ഇപ്പോൾ ട്രംപ് ക്യാമ്പിലെ മുൻനിരക്കാരനാണ്. ഇന്ത്യൻ വംശജയായ ഉഷ ചിലു​കുരിയാണ് വാൻസിന്റെ ഭാര്യ.

Donald Trump officially nominated
വിശ്വസിക്കാനാവുന്നില്ല, നാണക്കാരനും ശാന്തനുമാണവന്‍; ട്രംപിനെ വെടിവെച്ച 20കാരന് രാഷ്ട്രീയ ചായ്‌വില്ലെന്ന് സഹപാഠി, ഞെട്ടല്‍ മാറാതെ കുടുംബം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com