പ്രതീകാത്മക ചിത്രം 
World

ഷാര്‍ജയില്‍ ഇനി ആഴ്ചയില്‍ മൂന്നു ദിവസം അവധി

ആഴ്ചയില്‍ രണ്ടര ദിവസം അവധിയാക്കാന്‍ യുഎഇ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഷാര്‍ജയില്‍ ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസം അവധി. വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ വാരാന്ത്യ അവധിയായി ഷാര്‍ജ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ പ്രഖ്യാപിച്ചു. 

ആഴ്ചയില്‍ രണ്ടര ദിവസം അവധിയാക്കാന്‍ യുഎഇ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു. വെള്ളയാഴ്ച ഉച്ച മുതല്‍ ഞായറാഴ്ച വരെ അവധിയാക്കാനാണ് യുഎഇയുടെ തീരുമാനം. ഇതിന്റെ ചുവടു പിടിച്ചാണ്, തെക്കന്‍ എമിറേറ്റ് ആയ ഷാര്‍ജ മൂന്നു ദിവസം അവധി പ്രഖ്യാപിച്ചത്. 

അടുത്ത വര്‍ഷം ജനുവരി ഒന്നു മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. രാജ്യാന്തര ബാങ്കിങ്, ധന രംഗവുമായി യുഎഇയെ കൂടുതല്‍ ചേര്‍ത്തു വയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

SCROLL FOR NEXT