പ്രതീകാത്മക ചിത്രം 
World

എയര്‍ ബലൂണ്‍ തീഗോളമായി, മരങ്ങളുടെ മുകളിലേക്ക്; യുവാവിന് ദാരുണാന്ത്യം

എയര്‍ ബലൂണിന് തീപിടിച്ച് നിയന്ത്രണം വിട്ട് താഴെ വീണതിനെ തുടര്‍ന്ന് യുവാവിന് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: എയര്‍ ബലൂണിന് തീപിടിച്ച് നിയന്ത്രണം വിട്ട് താഴെ വീണതിനെ തുടര്‍ന്ന് യുവാവിന് ദാരുണാന്ത്യം. മരങ്ങളുടെ ചില്ലകളിലേക്കാണ് ബലൂണ്‍ വീണത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പൈലറ്റ് തത്ക്ഷണം തന്നെ മരിച്ചതായി അധികൃതര്‍ അറിയിച്ചു.

ബ്രിട്ടനിലെ വോര്‍സെസ്റ്റര്‍ഷെയറില്‍ രാവിലെയാണ് സംഭവം.ബ്ലൂ നിറത്തിലുള്ള എയര്‍ ബലൂണിനാണ് തീപിടിച്ചത്. നിമിഷ നേരം കൊണ്ട് ഇത് അഗ്നിഗോളമായി മാറി. നിയന്ത്രണംവിട്ട് മരങ്ങളുടെ ചില്ലകളിലേക്ക് ബലൂണ്‍ വീണ് ഗുരുതരമായി പരിക്കേറ്റാണ് പൈലറ്റ് മരിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

തെളിഞ്ഞ ആകാശമായത് കൊണ്ട് നിരവധി എയര്‍ ബലൂണുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരെണ്ണത്തിനാണ് പെട്ടെന്ന് തന്നെ തീപിടിച്ചത്. ബലൂണ്‍ തീഗോളമായി മാറിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഉടന്‍ തന്നെ അഗ്നിശമന സേന അടക്കം വിവിധ ഏജന്‍സികള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പൈലറ്റിനെ ജീവനോടെ രക്ഷിക്കാന്‍ സാധിച്ചില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'