ഫയല്‍ ചിത്രം 
World

35 പേരില്‍ ഒരാള്‍ക്ക് വൈറസ് ബാധ; ഇന്നലെ ഒന്നേകാല്‍ ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ്; ഒമൈക്രോണ്‍ വ്യാപനം രൂക്ഷം, ബ്രിട്ടനില്‍ ആശങ്ക 

ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപനമാണ് പെട്ടെന്ന് കോവിഡ് കേസുകള്‍ കുതിച്ചുയരാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. ഇന്നലെ ഒന്നേകാല്‍ ലക്ഷത്തിലേറെ പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇത് സമീപകാലത്തെ റെക്കോഡ് വര്‍ധനയാണെന്ന് അധികൃതര്‍ പറയുന്നു. 

വെള്ളിയാഴ്ച 1,22,186 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൊട്ടു തലേദിവസം 1,19,789 പേര്‍ക്കായിരുന്നു കോവിഡ് കണ്ടെത്തിയത്. കോവിഡ് വ്യാപനം രാജ്യത്തെ ക്രിസ്മസ് പ്രതീക്ഷയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി. 

ഡിസംബര്‍ 19 വരെ ബ്രിട്ടനില്‍ ആകെ 17.4 ലക്ഷം ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. മൂന്നുദിവസം കൊണ്ട് 3,68,000 കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. അതായത്, രാജ്യത്ത് 35 പേരില്‍ ഒരാള്‍ക്ക് വീതം രോഗം ബാധിച്ചതായി അധികൃതര്‍ സൂചിപ്പിക്കുന്നു. 

ലണ്ടനിലാകട്ടെ സ്ഥിതി രൂക്ഷമാണ്. ഇവിടെ 20 പേരില്‍ ഒരാള്‍ക്ക് വീതം വൈറസ് ബാധയുള്ളതായാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപനമാണ് പെട്ടെന്ന് കോവിഡ് കേസുകള്‍ കുതിച്ചുയരാന്‍ കാരണമെന്നും ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു