യുദ്ധത്തിന്റെ തീവ്രത വിവരിക്കാന്‍ പങ്കുവച്ച ട്വീറ്റ് ഹിന്ദുക്കളുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ ഖേദം പ്രകടിപ്പിച്ച് യുക്രൈന്‍. കാളി ദേവിയെ അധിക്ഷേപിച്ചു എന്ന ഒരുവിഭാഗത്തിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് യുക്രൈന്‍ വിദേശകാര്യ സഹമന്ത്രി എമിന്‍ ജാപ്പറോവ രംഗത്തെത്തിയത്.
'പ്രതിരോധ മന്ത്രാലയം ഹിന്ദു ദേവതയായ കാളിയെ വികലമായി ചിത്രീകരിച്ചതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. യുക്രൈന്‍ ജനത അതുല്യമായ ഇന്ത്യന്‍ സംസ്‌കാരത്തെ ബഹുമാനിക്കുന്നു. ഇന്ത്യക്കാരുടെ പിന്തുണയെ അഭിനന്ദിക്കുന്നു. ചിത്രം ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്.'- എമിന്‍ ട്വീറ്റ് ചെയ്തു.
We regret @DefenceU depicting #Hindu goddess #Kali in distorted manner. #Ukraine &its people respect unique #Indian culture&highly appreciate
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates