ചിത്രം: എഎഫ്പി 
World

ബാഖ്മുത്തിലേക്ക് ഇരച്ചു കയറി യുക്രൈന്‍ സേന; റഷ്യന്‍ പട്ടാളം 'വിരണ്ടോടി', അപമാനമെന്ന് വാഗ്നര്‍ ഗ്രൂപ്പ് 

റഷ്യയുടെ വാഗ്നര്‍ സേന പിടിച്ചെടുത്ത കിഴക്കന്‍ യുക്രൈന്‍ നഗരമായ ബാഖ്മുത്തിലേക്ക് ഇരച്ചു കയറി യുക്രൈന്‍ സൈന്യം

സമകാലിക മലയാളം ഡെസ്ക്

ഷ്യയുടെ വാഗ്നര്‍ സേന പിടിച്ചെടുത്ത കിഴക്കന്‍ യുക്രൈന്‍ നഗരമായ ബാഖ്മുത്തിലേക്ക് ഇരച്ചു കയറി യുക്രൈന്‍ സൈന്യം. ബാഖ്മുത്തിലെ വടക്കന്‍ മേഖലയായ ബെര്‍ഖിവ യുക്രൈന്‍ സേന പിടിച്ചെടുത്തതായി വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്‌ഗെനി പ്രിഗോഷി സ്ഥിരീകരിച്ചു. മെയ് 25 മുതല്‍ വാഗ്നര്‍ ഗ്രൂപ്പ് ബാഖ്മുത്തില്‍ നിന്ന് പിന്തിരിഞ്ഞിരുന്നു. റഷ്യന്‍ സേനയ്ക്ക് നഗരം കൈമാറിയതിന് പിന്നാലെയാണ് വാഗ്നര്‍ ഗ്രൂപ്പ് പിന്‍മാറ്റം ആരംഭിച്ചത്. ഇതിന് പിന്നാലെ യുക്രൈന്‍ സേന ശക്തമായ പ്രത്യാക്രമണം നടത്തുകയായിരുന്നു എന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി. 

'ബെര്‍ഖിവ സെറ്റില്‍മെന്റിന്റെ ഒരുഭാഗം ഇതിനോടകം നഷ്ടപ്പെട്ടു. സൈന്യം ഓടിപ്പോവുകയാണ്. അപമാനകരം'- പ്രിഗോഷിയുടേതായി പുറത്തുവന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നു. 

യുക്രൈന്‍ യുദ്ധത്തില്‍ ഏറ്റവും രക്തരൂക്ഷ പോരാട്ടമാണ് ബാഖ്മുത്തില്‍ നടന്നുവന്നിരുന്നത്. യുക്രൈനിലെ തന്ത്രപ്രധാന മേഖലയാണ് ഇത്. യുക്രൈനിലെ വ്യാവസായ ഹൃദയഭൂമിയായ ഡോണ്‍ബാസ് എന്നറിയപ്പെടുന്ന ഡോണ്‍ടെസ്‌ക് മേഖലയില്‍ സ്ഥിതി ചെയ്യുന്ന ബാഖ്മുത്, പ്രധാന ജിപ്‌സം ഖനന മേഖലയാണ്.

ബാഖ്മുത് പിടിച്ചെടുത്താല്‍, റഷ്യയ്ക്ക് കൂടുതല്‍ സൗകര്യപ്രദമായി യുക്രൈന്റെ മറ്റു മേഖലകളിലേക്ക് പ്രവേശിക്കാം. അതിനാല്‍ ഇവിടെ വന്‍ ചെറുത്തുനില്‍പ്പാണ് യുക്രൈന്‍ സൈന്യം നടത്തിവന്നത്. 2014ല്‍ റഷ്യ ക്രിമിയ പിടിച്ചെടുത്തതിന് പിന്നാലെ, റഷ്യയുടെ പിന്തുണയോടെ വിമതര്‍ ബാഖ്മുത് പിടിച്ചെടുത്തിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ യുക്രൈന്‍ സൈന്യം നഗരം തിരിച്ചുപിടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT