വാഷിങ്ടൺ: ഇസ്രയേൽ- ഹമാസ് യുദ്ധത്തിൽ 11 അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് ആക്രമണത്തിലാണ് യുഎസ് പൗരന്മാർ കൊല്ലപ്പെട്ടത്. സംഘർഷത്തെ ബൈഡൻ ശക്തമായി അപലപിച്ചു. അമേരിക്ക ഇസ്രായേലിനൊപ്പമാണെന്നും ആവശ്യമുള്ള എന്ത് സഹായവും ലഭ്യമാക്കുമെന്നും ബൈഡൻ പറഞ്ഞു.
ഇസ്രയേലിന് കൂടുതല്‍ സൈനിക പിന്തുണ നല്‍കുമെന്നും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനവാഹിനി കപ്പലടക്കം നിരവധി യുദ്ധക്കപ്പലുകള്‍ അമേരിക്ക അയച്ചു. ഹിസ്ബുള്ളയെയും മറ്റ് ഇറാനിയൻ പിന്തുണയുള്ള ഗ്രൂപ്പുകളെയും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്ക അറിയിച്ചു. ഈ സംഘങ്ങൾ മേഖലയിലേക്ക് പ്രവേശിക്കുന്നത് തടയുക ലക്ഷ്യമിട്ട് അമേരിക്കൻ യുദ്ധകപ്പലുകൾ ഈ മേഖലയിലേക്ക് മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്.
യുഎസ് ഇസ്രയേലിന് സഹായിക്കുന്നതിനായി സൈന്യത്തെ അയക്കുമോ എന്നത് യുഎസ് അധികൃതർ വ്യക്തമാക്കിയിട്ടില്ല. അതേസമയം യുദ്ധോപകരണങ്ങൾ അമേരിക്ക ഇസ്രയേലിലേക്ക് അയക്കുന്നത് വേഗത്തിലാക്കിയിട്ടുണ്ട്. യഇസ്രയേലിനെയും യുക്രൈനെയും പിന്തുണയ്ക്കുകയും അമേരിക്കയുടെ സുരക്ഷ ഉറപ്പാക്കുകയും യുഎസിന്റെ ലക്ഷ്യമാണെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. 900 ഇസ്രായേലികൾക്കും 700 ഗാസ നിവാസികളുമാണ് കൊല്ലപ്പെട്ടത്. ഗാസയിൽ രാത്രി മുഴുവൻ വ്യോമാക്രമണം നടന്നു. ഗാസയിൽ വെള്ളവും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതിനു പിന്നാലെ ഗാസയിൽ സമ്പൂർണ ഉപരോധവും ഏർപ്പെടുത്തിയിരിക്കുകയാണ്.മുന്നറിയിപ്പില്ലാതെ ക്യാമ്പുകളിലേക്ക് വ്യോമാക്രമണം നടത്തിയാൽ ബന്ദികളെ വധിക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി.ലബനൻ അതിർത്തിയിലും ഏറ്റുമുട്ടൽ തുടരുകയാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates