അജ്ഞാതന്റെ വെടിയേറ്റ് പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യം 
World

അമേരിക്കയില്‍ കാര്‍ ഷോയ്ക്കിടെ വെടിവയ്പ്; പത്തുപേര്‍ക്ക് പരിക്ക്-വീഡിയോ

കാര്‍ ഷോയ്ക്കിടെ അജ്ഞാതന്‍ നടത്തിയ വെടിവയ്പില്‍ പത്തുപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്. കാര്‍ ഷോയ്ക്കിടെ അജ്ഞാതന്‍ നടത്തിയ വെടിവയ്പില്‍ പത്തുപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

അര്‍ക്കാന്‍സസിലാണ് സംഭവം. കാര്‍ ഷോ നടക്കുന്ന വേദിക്ക് പുറത്താണ് സംഭവം നടന്നത്. അജ്ഞാതന്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷയുടെ ഭാഗമായി പ്രദേശത്ത് പൊലീസിനെ വിന്യസിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ അമേരിക്കന്‍ സമയം രാത്രി 7.25നായിരുന്നു സംഭവം നടന്നത്. ആരാണ് നിറയൊഴിച്ചതെന്ന് വ്യക്തമല്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

SCROLL FOR NEXT