ഡോണള്‍ഡ് ട്രംപ് ANI
World

പാകിസ്ഥാന് 68.6 കോടി ഡോളര്‍; 2040 വരെ എഫ്-16 യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കാം, വമ്പന്‍ വാഗ്ദാനങ്ങളുമായി ട്രംപ്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടന്‍: പാകിസ്ഥാന് 68.6 കോടി ഡോളര്‍ വാഗ്ദാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 2040വരെ ഉപയോഗിക്കാവുന്ന എഫ്-16 യുദ്ധവിമാനങ്ങള്‍ നവീകരിക്കാനും പരിപാലിക്കാനുമുള്ള ഉപയോഗത്തിനാണ് തുക കൈമാറുക. യുദ്ധഭൂമിയില്‍ നിന്ന് തത്സമയ വിവരങ്ങള്‍ കൈമാറാനുള്ള സംവിധാനങ്ങളും ബോംബ് ബോഡികളും ഉള്‍പ്പെടെ ഇതിലുള്‍പ്പെടുന്നു.

ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലും മറ്റു പദ്ധതികളിലും യുഎസുമായി സഹകരിക്കാന്‍ പാകിസ്ഥാന് ഈ കരാര്‍ ഉപയോഗപ്രദമാവുമെന്ന് ഡിഫന്‍സ് സെക്യൂരിറ്റി കോഓപറേഷന്‍ ഏജന്‍സി (ഡിഎസ്സിഎ) പറഞ്ഞു.

യുഎസ്, നാറ്റോ സേനകളുമായി യുദ്ധഭൂമിയില്‍ നിന്ന് തത്സമയ വിവരങ്ങള്‍ കൈമാറാനുള്ള 92 ലിങ്ക്-16, എംകെ -82 500-പൗണ്ട് ബോംബ് ബോഡികളും ഉള്‍പ്പെടെ പ്രതിരോധ ഉപകരണങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. യുഎസ് ദേശീയ സുരക്ഷയ്ക്ക് ഈ വില്‍പ്പന സുപ്രധാനമാണെന്ന് ഡിഎസ്സിഎ പറഞ്ഞു.

അതേസമയം, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്റെ ഇന്ത്യാസന്ദര്‍ശനത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. രണ്ടുദിവസത്തെ ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരകരാര്‍ ചര്‍ച്ച പൂര്‍ത്തിയായതിന് പിന്നാലെയാണ് മോദിയും ട്രംപും ഫോണില്‍ സംസാരിച്ചത്.

വ്യാപാരം, സാങ്കേതികമേഖലകള്‍, ഊര്‍ജം, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണം ഇരുനേതാക്കളും വിലയിരുത്തിയതായാണ് റിപ്പോര്‍ട്ട്. ട്രംപുമായി സംസാരിച്ചെന്നും ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി വിലയിരുത്തിയെന്നും മോദി സമൂഹമാധ്യമത്തില്‍ കുറിച്ചു. മേഖലാതലഅന്തര്‍ദേശീയ സംഭവവികാസങ്ങള്‍ ചര്‍ച്ചചെയ്തു. ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും സമൃദ്ധിക്കുമായി ഇന്ത്യയും യുഎസും തുടര്‍ന്നും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് മോദി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പണം വാങ്ങിയതിന് തെളിവില്ല, ഫോണ്‍ വിളിയിലും സംശയം'; ദിലീപ് ഉള്‍പ്പെട്ട ഗൂഢാലോചന തള്ളി കോടതി, വിധി പകർപ്പ് പുറത്ത്

'പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കണം, ഇരയുടെ മോതിരം തിരികെ നല്‍കണം'; വിധിയിലെ പ്രധാന നിര്‍ദേശങ്ങള്‍

7 വിക്കറ്റുകൾ പിഴുത് മുഹമ്മദ് റെയ്ഹാൻ; മുംബൈയെ മെരുക്കി കേരളം

'ടി20 ലോകകപ്പ് ജിയോസ്റ്റാറില്‍ തന്നെ ലൈവ് കാണാം'; ആ വാര്‍ത്തകളെല്ലാം തെറ്റ്

വിമാനടിക്കറ്റ് നിരക്കിന് സ്ഥിരമായി പരിധി നിശ്ചയിക്കുന്നത് പ്രായോഗികമല്ല; വ്യോമയാന മന്ത്രി

SCROLL FOR NEXT