ഡല്‍ഹിയില്‍ സ്‌ഫോടനം ഉണ്ടായ സ്ഥലം File
World

ഡല്‍ഹി സ്‌ഫോടനം: അഗാധമായ ദുഃഖം രേഖപ്പെടുത്തി ലോകരാജ്യങ്ങള്‍

ന്യൂഡല്‍ഹിയിലെ സ്‌ഫോടനത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തങ്ങളുടെ ഹൃദയമെന്ന് അമേരിക്ക വ്യക്തമാക്കി.

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഡല്‍ഹിയിലെ സ്‌ഫോടനത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി ലോകരാജ്യങ്ങള്‍. സ്‌ഫോടനത്തില്‍ യുഎസ്, ചൈന, ശ്രീലങ്ക, മാലിദ്വീപ്, ഇസ്രയേല്‍, അയര്‍ലന്റ്, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തിയതായി വ്യക്തമാക്കി.

ന്യൂഡല്‍ഹിയിലെ സ്‌ഫോടനത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തങ്ങളുടെ ഹൃദയമെന്ന് അമേരിക്ക വ്യക്തമാക്കി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് ആത്മാര്‍ഥമായ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു, അമേരിക്ക വ്യക്തമാക്കി.

സ്‌ഫോടനം ഞെട്ടിച്ചെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ലിന്‍ ജിയാന്‍ പറഞ്ഞു.

ഡല്‍ഹിയിലെ സ്‌ഫോടനത്തില്‍ ദുഃഖിതനാണെന്ന് ശ്രീലങ്കയും വ്യക്തമാക്കി. സ്‌ഫോടനത്തില്‍ ദുഃഖിതനാണെന്നും ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി. ദാരുണമായ സംഭവത്തില്‍ താന്‍ ദുഃഖിതനാണെന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു പറഞ്ഞു. ഈ ദുഷ്‌കരമായ സമയത്ത് മാലിദ്വീപ് ഇന്ത്യന്‍ ജനതയോടും സര്‍ക്കാരിനോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും മുയിസു പറഞ്ഞു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്ന് ഇസ്രയേലും വ്യക്തമാക്കി.

US, China, Sri Lanka 'deeply saddened' by loss of lives in Delhi blast

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; ഭൂരിപക്ഷം പ്രവചിച്ച് എക്‌സിറ്റ് പോള്‍

ടിഎന്‍ പ്രതാപന്‍ എഐസിസി സെക്രട്ടറി; പുതുച്ചേരി- ലക്ഷദ്വീപ് ചുമതല

തുര്‍ക്കിയില്‍ സൈനിക വിമാനം തകര്‍ന്നു വീണു, 20 സൈനികരുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്-വിഡിയോ

ഗുരുവായൂരില്‍ നവംബര്‍ മാസത്തെ ഭണ്ഡാര വരവ് 5.27 കോടി; ഒരു കിലോയില്‍ അധികം സ്വര്‍ണം

ഗവേഷക വിദ്യാര്‍ഥിക്കെതിരായ ജാതി അധിക്ഷേപം; ഹൈക്കോടതിയെ സമീപിച്ച് സംസ്‌കൃത വിഭാഗം മേധാവി എന്‍ വിജയകുമാരി

SCROLL FOR NEXT