പ്രതീകാത്മക ചിത്രം  
World

വിസ ദുരുപയോഗം ചെയ്താല്‍ യാത്രാവിലക്ക്; ബി1, ബി2 വിസക്കാര്‍ക്ക് യുഎസ് മുന്നറിയിപ്പ്

എക്‌സില്‍ പങ്കിട്ട വിഡിയോയില്‍ കോണ്‍സുലാര്‍ ഉദ്യോഗസ്ഥര്‍ക്ക് ചില കാരണങ്ങളാല്‍ വിസ അപേക്ഷകള്‍ നിരസിച്ചേക്കാമെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുഎസ് ബി1, ബി2 വിസക്കാർക്ക്‌ മുന്നറിയിപ്പുമായി ഇന്ത്യയിലെ യുഎസ് എംബസി. ഏതെങ്കിലും തരത്തില്‍ വിസ ദുരുപയോഗിക്കുകയോ നിയമപ്രകാരം അനുവദിച്ചിട്ടുള്ള കാലയളവില്‍ കൂടുതല്‍ കാലം താമസിക്കുകയോ ചെയ്താല്‍ സ്ഥിരം യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് ഇന്ത്യയിലെ യുഎസ് എംബസി നല്‍കുന്ന മുന്നറിയിപ്പ്.

എക്‌സില്‍ പങ്കിട്ട വിഡിയോയില്‍ കോണ്‍സുലാര്‍ ഉദ്യോഗസ്ഥര്‍ക്ക് ചില കാരണങ്ങളാല്‍ വിസ അപേക്ഷകള്‍ നിരസിച്ചേക്കാമെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. വിസാ ഇന്റര്‍വ്യൂവിന്റെ ഘട്ടത്തില്‍ സന്ദര്‍ശക വിസയുടെ നിബന്ധനകള്‍ പാലിക്കാന്‍ താല്‍പ്പര്യമില്ലാത്ത വ്യക്തിയാണ് നിങ്ങളെന്ന് കോണ്‍സുലാര്‍ ഉദ്യോഗസ്ഥന് തോന്നിയാല്‍ വിസ നിഷേധിക്കുമെന്നും എംബസി വ്യക്തമാക്കി.

'വിസ ശരിയായി ഉപയോഗിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അമേരിക്ക സന്ദര്‍ശിക്കുമ്പോള്‍ എന്ത് കാര്യങ്ങളാണ് അനുവദനീയമായുള്ളത് എന്താണ് പാടില്ലാത്തത് എന്നത് മനസിലാക്കുക എംബസി അറിയിച്ചു. കഴിഞ്ഞ ദിവസം വിദ്യാര്‍ഥി വിസയില്‍ യുഎസിലേക്ക് പോകുന്നവര്‍ക്കും സമാനമായ മുന്നറിയിപ്പ് അമേരിക്കന്‍ എംബസി നല്‍കിയിരുന്നു.

യുഎസ് നിയമങ്ങള്‍ ലംഘിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുന്നത് വിദ്യാര്‍ഥി വിസ റദ്ദാക്കുന്നതിലേക്ക് നയിച്ചേക്കാം, നാടുകടത്തലിന് കാരണമായേക്കാം, അല്ലെങ്കില്‍ ഭാവിയില്‍ ഒരു അന്താരാഷ്ട്ര വിദ്യാര്‍ഥിയെ യുഎസ് വിസകള്‍ക്ക് യോഗ്യനല്ലാതാക്കുമെന്ന് എംബസി മുന്നറിയിപ്പ് നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിയുടെ സാമ്പത്തിക ഇടപാടുകള്‍ വിശദമായി അന്വേഷിക്കാന്‍ എസ്ഐടി

'ഇരട്ടത്താപ്പിന്റെ റാണിമാര്‍, ആണുങ്ങളെ ആക്രമിക്കാനുണ്ടാക്കിയ വാട്‌സ് ആപ്പ് ഗ്രൂപ്പ്'; ഡബ്ല്യുസിസിയെ അധിക്ഷേപിച്ച് വിജയ് ബാബു

​പാചക വാതകം ലാഭിക്കാം; ഇങ്ങനെ ചെയ്യൂ

വളര്‍ത്തുമൃഗങ്ങളെ വഴിയില്‍ ഉപേക്ഷിച്ചാല്‍ ജയിലിലാകും, നിയമ ഭേദഗതിക്ക് സര്‍ക്കാര്‍

യുവതിയുടെ ശരീരത്തില്‍ തിളച്ച പാല്‍ ഒഴിച്ചു, തോള്‍ മുതല്‍ കാല്‍മുട്ടു വരെ പൊള്ളലേറ്റു; യുവാവ് അറസ്റ്റില്‍

SCROLL FOR NEXT