കെവിൻ മെക്കാർത്തി/ എക്‌സ് 
World

234 വർഷത്തെ ചരിത്രത്തിലാദ്യം; അമേരിക്കൻ ജനപ്രതിനിധി സഭ സ്‌പീക്കർ കെവിൻ മെക്കാർത്തിയെ പുറത്താക്കി

210 നെതിരെ 216 വോട്ടിനാണ് സ്പീക്കറെ പുറത്താക്കാനുള്ള പ്രമേയം സഭ അംഗീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: അമേരിക്കൻ ജനപ്രതിനിധി സഭ സ്‌പീക്കർ കെവിൻ മെക്കാർത്തിയെ പുറത്താക്കി റിപ്പബ്ലിക്കൻ പാർട്ടി. ഡെമോക്രറ്റ് അം​ഗങ്ങളുമായുള്ള കെവിൻ മെക്കാർത്തിയുടെ സഹകരണമാണ് സ്പീക്കർക്കെതിരെ റിപ്പബ്ലിക്കൻ പാർട്ടി പ്രമേയം കൊണ്ടു വരാൻ കാരണമായത്.  
210 നെതിരെ 216 വോട്ടിനാണ് സ്പീക്കറെ പുറത്താക്കാനുള്ള പ്രമേയം സഭ അംഗീകരിച്ചത്.

അമേരിക്കയുടെ 234 വർഷത്തെ  ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്പീക്കർ ഇത്തരത്തിൽ സഭയിൽ നിന്ന് പുറത്താക്കപ്പെടുന്നത്. എട്ട് റിപ്പബ്ലിക്ക് പാർട്ടി അം​ഗങ്ങൾ വോട്ട് ചെയ്‌തതോടെയാണിത്. സർക്കാരിന്റെ അടിയന്തര ധനവിനിയോഗ ബിൽ പാസാക്കാൻ സ്പീക്കർ ഡെമോക്രാറ്റ് അം​ഗങ്ങളുടെ പിന്തുണ തേടിയതിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ പ്രതിഷേധം ഉയർന്നിരുന്നു. കെവിൻ മെക്കാർത്തിയെ പുറത്താക്കിയതിന് ശേഷം നോർത്ത് കരോലിനയിലെ റിപ്പബ്ലിക്കൻ പ്രതിനിധി പാട്രിക് മക്‌ഹെൻറിയാണ് താൽക്കാലികമായി സഭയെ നയിക്കുന്നത്.

മക്കാർത്തിയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിൽ ഒരാളായ മക്‌ഹെൻറി സ്പീക്കർ പ്രോ ടെംപോർ എന്നാണ് അറിയപ്പെടുന്നത്. ഹൗസ് സ്പീക്കറെ അപേക്ഷിച്ച് പ്രോ ടെം സ്പീക്കർക്ക് വളരെ പരിമിതമായ അധികാരങ്ങളാണുള്ളത്, എന്നാൽ പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നത് വരെ അദ്ദേഹം ചേംബറിൽ അധ്യക്ഷനാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടില്‍ വീണ്ടും സസ്‌പെന്‍സ്; വിജയ്‌യുടെ സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം

സണ്ണി ജോസഫ് അടക്കം പിന്തുണച്ചത് കെസിയെ, കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്

Kerala CM Selection Live: 'ഡൽഹിക്ക് വരാൻ പറഞ്ഞു... പോകുന്നു, ഹൈക്കമാന്‍ഡ് തീരുമാനിക്കും'

'ഞാൻ ദുഃഖിതനാണ്'... 36 വയസ് മാത്രമുള്ള സഹതാരത്തിന്റെ വിയോ​ഗത്തിൽ വിരാട് കോഹ്‍ലി

ആണ്‍ സുഹൃത്തിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി, യുവതിയെ പീഡിപ്പിച്ചു; മൂന്നാം പ്രതിയും പിടിയില്‍

SCROLL FOR NEXT