അവസാന അമേരിക്കന്‍ വിമാനവും കാബുള്‍ വിടുന്നു/ഫോട്ടോ: എഎന്‍ഐ 
World

അഫ്ഗാനിസ്ഥാനില്‍ നിന്ന് പൂര്‍ണമായും പിന്മാറി അമേരിക്ക; യുഎസ് സേനാ പിന്മാറ്റം ആഘോഷമാക്കി താലിബാന്‍

അ​ഫ്ഗാ​നി​ൽ​ നി​ന്നുള്ള അ​മേ​രി​ക്കയുടെ പിന്മാറ്റത്തിൽ താലിബാൻ  ഭീ​ക​ര​ർ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി. ആ​കാ​ശ​ത്തേ​ക്ക് നി​റ​യൊ​ഴി​ച്ചാ​ണ് ഭീ​ക​ര​ർ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച​ത്

Author : സമകാലിക മലയാളം ഡെസ്ക്

കാ​ബൂ​ൾ: 20 വർഷത്തിന് ശേഷം അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ​നി​ന്നും അ​മേ​രി​ക്ക​ൻ സൈ​ന്യം പൂ​ർ​ണ​മാ​യും പി​ന്മാ​റി. അമേരിക്കൻ സൈന്യത്തിന്റെ അവസാന വ്യോമസേന വിമാനവും കാബൂൾ വിട്ടതോടെയാണ് സേനാ പിന്മാറ്റം പൂർണമായത്.

അ​മേ​രി​ക്ക​ൻ വ്യോ​മ​സേ​ന​യു​ടെ അവസാന വിമാനമായ സി-17 ​കാ​ബൂ​ളി​ലെ ഹ​മീ​ദ് ക​ർ​സാ​യി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും പ്രാ​ദേ​ശീ​ക സ​മ​യം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 3.29 പ​റ​ന്നു​യ​ർന്നു. യുഎസ് സ്ഥാനപതി റോസ് വില്‍സന്‍ ഉള്‍പ്പെടെയുള്ളവരും അഫ്ഗാന്‍ വിട്ടു.

അ​ഫ്ഗാ​നി​ൽ​ നി​ന്നുള്ള അ​മേ​രി​ക്കയുടെ പിന്മാറ്റത്തിൽ താലിബാൻ  ഭീ​ക​ര​ർ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി. ആ​കാ​ശ​ത്തേ​ക്ക് നി​റ​യൊ​ഴി​ച്ചാ​ണ് ഭീ​ക​ര​ർ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച​ത്. ചരിത്രം സൃഷ്ടിച്ചെന്നാണ് താലിബാൻ പ്രതികരിച്ചത്. 2461 അമേരിക്കൻ സൈനീകർ അഫ്​ഗാനിൽ മരിച്ചതായാണ് കണക്ക്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT