പ്രതീകാത്മക ചിത്രം 
World

കാറിൽ തോക്കു ചൂണ്ടി കളിച്ചു; വെടിപൊട്ടി എട്ട് വയസുകാരന് പരിക്ക്

പാർക്ക് ചെയ്‌തിരുന്ന കാറിനുള്ളിൽ കുട്ടികൾ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു 

സമകാലിക മലയാളം ഡെസ്ക്

വാഷിങ്‌ടൺ: കളിക്കുന്നതിനിടെ അബദ്ധത്തിൽ എട്ട് വയസുകാരന് നേരെ നിറയൊഴിച്ച് സഹോദരൻ. യുഎസിലെ ഒക്ലഹോമയിൽ ചൊവ്വാഴ്‌ച ഉച്ചയോടെയാണ് സംഭവം. ഇവരുടെ അമ്മ ഒക്ലഹോമയിലെ വാൽമാർട്ട് സെന്ററിൽ സാധനം വാങ്ങാൻ കയറിയപ്പോൾ പുറത്ത് പാർക്ക് ചെയ്‌തിരുന്ന കാറിനുള്ളിൽ കുട്ടികൾ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. 

കളിക്കുന്നതിനിടെ 14കാരന്റെ കയ്യിലിരുന്ന തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. വെടിയുണ്ട കൂടെയുണ്ടായിരുന്ന എട്ട് വയസുകാരന്റെ നെഞ്ചിലാണേറ്റത്. ശബ്‍ദം കേട്ട് സമീപത്തുണ്ടായിരുന്നവർ എമർജൻസി നമ്പറിൽ വിളിച്ച് കുട്ടിയെ ആശുപ്ത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടിയുടെ ആരോ​ഗ്യനില തൃപ്‌തികരമെന്നും ഉടൻ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കുമെന്നും ഡോക്‌ടർമാർ അറിയിച്ചു. 

ഒക്ലഹോമ സിറ്റി പൊലീസ് ഉദ്യോ​ഗസ്ഥന്റെ മക്കളാണ് ഇരുവരും. ഉദ്യോ​ഗസ്ഥന്റെ തോക്കാണ് കാറിലുണ്ടായിരുന്നതെന്നാണ് നി​ഗമനം. ഈ സമയം ഉദ്യോസ്ഥൻ സ്ഥലത്തുണ്ടായിരുന്നില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT