വി‍ഡിയോ സ്ക്രീൻഷോട്ട് 
World

പ്രണയത്തിൽ 'വീണു'; വിവാഹ​ശേഷം ഒന്നിച്ചുള്ള ആദ്യ നൃത്തം, അപ്രതീക്ഷിത ക്ലൈമാക്സ്; വിഡിയോ വൈറൽ 

അതിഥികളെല്ലാം നോക്കിനിൽക്കെ പാട്ടിനൊപ്പം ആദ്യമായി കൈകൾ കോർത്തുപിടിച്ച് ചുവടുവയ്ക്കുകയായിരുന്നു മരിയയും ഡേവിഡും

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹത്തിനിടെ നടന്ന അപ്രതീക്ഷിത സംഭവത്തിന്റെ വിഡിയോ പങ്കുവച്ച് ഞെട്ടിച്ചിരിക്കുകയാണ് ഒരു നവവധു. ദമ്പതികളായി ആദ്യമായി ചുവടുവയ്ക്കുന്നതിനിടെ ചെറുതായൊന്ന് പിഴച്ച് ഇരുവരും നിലത്തുവീഴുന്നതാണ് വിഡിയോയിൽ മരിയ ബ്ലങ്കാർഡും ഭർത്താവുമാണ് ദൃശ്യങ്ങളിൽ. മരിയ തന്നെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നതും. 

വിവാഹത്തിനെത്തിയ അതിഥികളെല്ലാം നോക്കിനിൽക്കെ പാട്ടിനൊപ്പം ആദ്യമായി കൈകൾ കോർത്തുപിടിച്ച് ചുവടുവയ്ക്കുകയായിരുന്നു മരിയയും ഭർത്താവ് ഡേവിഡും. എന്നാൽ മരിയയെ ഒരു കൈയിൽ താങ്ങുന്നതിനിടെ കാര്യങ്ങൾ കൈവിട്ടുപോയി. ഇരുവരും ദാ കിടക്കുന്നു നിലത്ത്. 

'ഫോളിങ് ഇൻ ലവ്' 

ഫോളിങ് ഇൻ ലവ് എന്ന ക്യാപ്ഷനോടെ നർമ്മം ഒട്ടും വിടാതെ തന്നെയാണ് മരിയ വിഡിയോ പങ്കുവച്ചത്. വീണതിന് തന്റെ പങ്കാളിയെ മാത്രം പഴിപറയാൻ കഴിയില്ലെന്നാണ് മരിയ പറയുന്നത്. എന്നാൽ താൻ ആഗ്രഹിച്ച ക്ലൈമാക്‌സ് അല്ല സംഭവിച്ചതെന്ന് മരിയ സമ്മതിച്ചു. 

മനോഹരമായ നൃത്തം, ഗംഭീര ക്ലൈമാക്‌സ്

ഇതിനോടകം വൈറലായ വിഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്നാണ് കമന്റുകൾ. ശരിക്കും ഓർത്തിരിക്കുന്ന ഒരു നിമിഷം തന്നെയായിരിക്കും ഇതെന്നും ചിലർ പറയുന്നു. മനോഹരമായ നൃത്തവും അതിലും ഗംഭീരമായ ക്ലൈമാക്‌സും എന്ന് കമന്റിൽ വായിക്കാം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ