റോബോട്ട് മുതലയുടെ വായിൽ നിന്ന് പുറത്തുവരുന്ന ദൃശ്യം 
World

'മുതലയുടെ' വായില്‍ നിന്ന് ജീവനോടെ പുറത്തേയ്ക്ക്!, അമ്പരന്ന് സോഷ്യല്‍മീഡിയ- വീഡിയോ 

മുതല എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നടുക്കം രേഖപ്പെടുത്തുന്നവരാണ് ഭൂരിഭാഗം ആളുകളും

Author : സമകാലിക മലയാളം ഡെസ്ക്

മുതല എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നടുക്കം രേഖപ്പെടുത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. മുതലയെ നേരിട്ട് കണ്ടാലോ പറയുകയും വേണ്ട!. ഇപ്പോള്‍ മുതലയുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് വൈറലാകുന്നത്.

മുതലയുടെ വായില്‍ നിന്ന് ഒരാള്‍ ജീവനോടെ പുറത്തുവരുന്ന ഇന്‍സ്റ്റഗ്രാം ദൃശ്യങ്ങളാണ് കാഴ്ചക്കാരെ അമ്പരപ്പിക്കുന്നത്. മുതല വിഴുങ്ങിയ ആള്‍ എങ്ങനെ ജീവനോടെ പുറത്തുവന്നു എന്ന തരത്തിലാണ് സോഷ്യല്‍മീഡിയയില്‍ ചോദ്യങ്ങള്‍ നിറയുന്നത്. സത്യത്തില്‍ ഇതിന്റെ പിന്നിലെ സത്യാവസ്ഥ വേറെയാണ്.

യഥാര്‍ഥത്തില്‍ മുതല ഒരു റോബോട്ട് ആണ്. കണ്ടാല്‍ മുതലയെ പോലെ തന്നെ തോന്നിപ്പിക്കുന്ന റോബോട്ടിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. robot crocodile എന്ന പേരില്‍ earth animasl pix എന്ന ഇന്‍സ്റ്റ പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഇന്നത്തെ ഒപി സേവനങ്ങൾ: വിഭാഗങ്ങളും സമയക്രമവും അറിയാം

ന്യൂനമര്‍ദ്ദം: നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 31| പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു