ആഭ്യന്തര സെക്രട്ടറി യെവൈറ്റ് കൂപ്പര്‍ എക്സ്
World

സ്ത്രീകള്‍ക്കെതിരായ അതിക്രമം; രാജ്യത്തിന് ഭീഷണി, ചെറുക്കാന്‍ പദ്ധതിയുമായി യുകെ സര്‍ക്കാര്‍

ടെലിഗ്രാഫാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: സ്ത്രീകള്‍ക്കെതിരായ അതിക്രമം രാജ്യത്തിന് ഭീഷണിയാണെന്നും ഇസ്ലാമിക തീവ്രവാദം പ്രതിരോധിക്കുന്നതു പോലെ തന്നെ ചെറുത്തുനില്‍പ്പ് ശ്കതമാക്കുമെന്നും യുകെ സര്‍ക്കാര്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളിലെ പോരായ്മകള്‍ പരിഹരിക്കുക, കുറ്റകൃത്യങ്ങള്‍ തടയുക എന്നിവ ലക്ഷ്യമിട്ടാണ് തീവ്രവാദ വിരുദ്ധ തന്ത്രം പരിഷ്‌കരിക്കാന്‍ ആഭ്യന്തര സെക്രട്ടറി യെവൈറ്റ് കൂപ്പര്‍ നിര്‍ദേശിച്ചത്. ടെലിഗ്രാഫാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

വര്‍ഷങ്ങളായി തീവ്രവാദം വര്‍ദ്ധിച്ചു വരികയാണ്. ഇത് പരിഹരിക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. സമൂഹ മാധ്യമങ്ങളുപയോഗിച്ച് തീവ്രവാദത്തിലേര്‍പ്പെടുന്ന യുവാക്കളുടെ പ്രവര്‍ത്തനം വര്‍ദ്ധിച്ചുവരികയാണ്. ഇതെല്ലാം നമ്മുടെ ജനാധിപത്യ ഘടനയെ തകര്‍ക്കുന്നതാണെന്നും കൂപ്പര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് തീവ്ര സ്ത്രീ വിരുദ്ധതയെ തീവ്രവാദമായി കണക്കാക്കി അതിനെ നേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യതക്തിന് തന്നെ ഭീഷണിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്ത് ഇത്തരം കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ പുനഃപരിശോധന വേണമെന്നാണ് നാഷണല്‍ പൊലീസ് ചീഫ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

SCROLL FOR NEXT