ജാക്സൺ ലു ട്വിറ്ററിൽ പങ്കുവച്ച ചിത്രം 
World

ഹോംവർക്കിനിടെ അറിയാതെ ഉറങ്ങി, ഉണർന്നപ്പോൾ കവിളിൽ പല്ലിയുടെ പാട്; ചിത്രങ്ങൾ വൈറൽ 

പഠനത്തിനിടെ കുട്ടി ഉറങ്ങിവീണത് ഒരു ചത്ത പല്ലിയുടെ മുകളിലേക്കായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഹോംവർക്ക് ചെയ്യുന്നതിനിടെ ഉറങ്ങിപ്പോയ കുട്ടി ഉറക്കമുണർന്നപ്പോൾ മുഖത്ത് പല്ലിയുടെ പാട്. ‌ട്വിറ്ററിൽ  ജാക്സൺ ലു എന്നയാൾ പങ്കുവച്ച് ചിത്രങ്ങളാണ് സംഭവം വിവരിച്ചിരിക്കുന്നത്. പഠനത്തിനിടെ കുട്ടി ഉറങ്ങിവീണത് ഒരു ചത്ത പല്ലിയുടെ മുകളിലേക്കായിരുന്നു. പക്ഷെ അതറിയാതെ ഉറക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോഴാണ് മുഖത്തെ പാട് ശ്രദ്ധിച്ചത്. 

ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ, സംഭവിച്ചതെന്താകും എന്ന് കണ്ടെത്താനാണ് ആളുകൾ ശ്രമിക്കുന്നത്. തായ്‍വാൻ സ്വദേശിയാണ് കുട്ടി. കുട്ടി കിടന്നതിന് ശേഷമായിരിക്കും പല്ലി ചത്തതെന്നാണ് ചിത്രം കണ്ട ചിലർ കമന്റിൽ കുറിക്കുന്നത്. എന്നാൽ മറ്റുചിലരാകട്ടെ  പല്ലിയുടെ മുകളിലാണ് കിടക്കുന്നതെന്ന് മനസ്സിലാക്കാൻ ആകാത്ത വിധം കുട്ടി ക്ഷീണിതനായിരുന്നോയെന്ന് സംശയിക്കുന്നു. തായ്‌വാനിലെ കുട്ടികൾക്ക് ടീച്ചർമാർ വളരെയധികം ഹോംവർക്ക് നൽകുന്നുണ്ടെന്ന് തോന്നുന്നെന്നും അതുകൊണ്ടാകും ഹോംവർക്ക് ചെയ്യുന്ന ക്ഷീണത്തിൽ കുട്ടി ഉറങ്ങിയതെന്നും ചിലർ പറയുന്നു. എന്തായാലും ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി