വാഷിങ്ടണ്‍: കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ വാഷിങ്ടണ്‍ പോസ്റ്റില്‍ നിന്നും സിഇഒയും പ്രസാധകനുമായ വില്‍ ലൂയിസ് പുറത്തേക്ക്. പത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും നാടകീയമായ പുനഃസംഘടന പുരോഗമിക്കുന്നതിനിടെയാണ് സിഇഒയുടെ രാജി.
ജീവനക്കാര്‍ക്കയച്ച കത്തിലാണ് വില്‍ ലൂയിസ് രാജി സംബന്ധിച്ച വിവരം പങ്കുവച്ചത്. മാറി നില്‍ക്കേണ്ട ശരിയായ സമയം എന്ന് വ്യക്തമാക്കിയാണ് രാജി പ്രഖ്യാപനം. വില്‍ ലൂയിസ് രാജി പ്രഖ്യാപനത്തിന് പിന്നാലെ വാഷിങ്ടണ്‍ പോസ്റ്റിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജെഫ് ഡി ഒനോഫ്രിയോയെ താല്‍ക്കാലിക എഡിറ്ററായി നിയമിച്ചു.
കമ്പനിയിലെ 30 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനമാണ് വാഷിങ്ടണ്‍ പോസ്റ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതില്‍ 300-ലധികം പത്രപ്രവര്‍ത്തകരും ബിസിനസ് മേഖലയില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു. പട്ടികയില്‍ ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂരിന് പുറമെ ന്യൂഡല്‍ഹി ബ്യൂറോ ചീഫ് പ്രാന്‍ഷു വര്‍മ്മയും പട്ടികയിലുണ്ട്. സ്‌പോര്‍ട്‌സ്, പ്രസിദ്ധീകരണം പോലുള്ള നിരവധി വിഭാഗങ്ങള്‍ അടച്ചുപൂട്ടാണ് തീരുമാനം. ഏഷ്യയിലും മിഡില്‍ ഈസ്റ്റിലുമുള്ള നിരവധി ബ്യൂറോകളും അടച്ചുപൂട്ടാനാണ് തീരുമാനം. പ്രമുഖര്‍ ഉള്‍പ്പെടെ സ്ഥാപനം വിട്ടതും സമീപ വര്‍ഷങ്ങളില്‍ വരിക്കാരുടെ എണ്ണത്തില്‍ സ്ഥിരമായ കുറവും രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ജീവനക്കാരുടെ വെട്ടിക്കുറയ്ക്കല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates