World

വെള്ള നിറമുള്ള എട്ടടി വീരന്‍; അപൂര്‍വ്വയിനം പാമ്പിനെ കണ്ടെത്തി

വെള്ള നിറമുള്ള എട്ടടി വീരനെയാണ് കണ്ടെത്തിയതെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കഠ്മണ്ഡു: നേപ്പാളില്‍ അപൂര്‍വ്വയിനം പാമ്പിനെ കണ്ടെത്തി. വെള്ള നിറമുള്ള എട്ടടി വീരനെയാണ് കണ്ടെത്തിയതെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള ഒരു പാമ്പിനെ കണ്ടെത്തുന്നത് ഇതാദ്യമായാണ്.

നേപ്പാളിലെ ധനുസാദം നഗരസഭയിലാണ് അപൂര്‍വ്വയിനം പാമ്പിനെ കണ്ടെത്തിയത്. ഇതിന്റെ ത്വക്കിന് പിങ്ക് നിറമാണ്. കറുത്ത കണ്ണുകളുള്ള ഈ പാമ്പ് അപൂര്‍വ്വയിനമായാണ് വിലയിരുത്തുന്നത്.

ജനിതക പ്രശ്‌നം കൊണ്ടാകാം പാമ്പിന്റെ നിറ വ്യതിയാനമെന്ന്് വിദഗ്ധര്‍ പറയുന്നു. ഭാഗികമായി പിഗ്മെന്റേഷന്‍ നഷ്ടപ്പെടുന്ന ലൂസിസമാകാം ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്ഷാപ്രവര്‍ത്തിനിടെ ജീവന്‍ വെടിഞ്ഞ രാജേഷിന്റെ കുടുംബം കടക്കെണിയില്‍; സര്‍ക്കാര്‍ സഹായം കാത്ത് വീട്ടുകാര്‍

59,000 കോടി രൂപ കോടി തട്ടി, ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി കവര്‍ച്ച, പിന്നില്‍ ഉത്തരകൊറിയയോ?

വര്‍ക്കലയില്‍ വറ്റ കഴിച്ച 32 പേര്‍ ചികിത്സയില്‍, ഒരാളുടെ നില ഗുരുതരം; കടല്‍ ജീവികളില്‍ നിന്നുള്ള വിഷബാധയോ?

അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്

ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്