സിംഹങ്ങളുമായി കാട്ടുപോത്ത് ഏറ്റുമുട്ടുന്ന ദൃശ്യം 
World

കടിച്ചുതൂങ്ങി സിംഹങ്ങള്‍; സ്വയരക്ഷയ്ക്ക് ശ്രമിക്കുന്നതിനിടെ തടസ്സമായി ടൂറിസ്റ്റുകള്‍- വീഡിയോ 

ഗൗരവ് ശര്‍മ്മ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യമൃഗങ്ങളുടെ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചില അപൂര്‍വ്വ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. ഇപ്പോള്‍ രണ്ടു സിംഹങ്ങളുമായി കാട്ടുപോത്ത് നടത്തുന്ന ജീവന്മരണ പോരാട്ടമാണ് വൈറലാകുന്നത്.

ഗൗരവ് ശര്‍മ്മ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്.  കാട്ടുപോത്തിന്റെ ദേഹത്ത് കടിച്ചുതൂങ്ങി കിടക്കുകയാണ് രണ്ടു സിംഹങ്ങള്‍. സിംഹങ്ങളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എല്ലാ മാര്‍ഗങ്ങളും പയറ്റുകയാണ് കാട്ടുപോത്ത്. ഒടുവില്‍ ഇതില്‍ കാട്ടുപോത്ത് വിജയിക്കുന്നതാണ് വീഡിയോയുടെ അവസാനം.

എന്നാല്‍ ഈ അപൂര്‍വ്വ ദൃശ്യം പകര്‍ത്തുന്ന ടൂറിസ്റ്റുകള്‍ നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന് ഗൗരവ് ശര്‍മ്മ പറയുന്നു. സിംഹങ്ങള്‍ കാട്ടുപോത്തുമായി ഏറ്റുമുട്ടുന്ന സമയത്ത് വാഹനവുമായി അവിടെ നിന്ന് മാറുകയാണ് ചെയ്യേണ്ടത്. എന്നാല്‍ വാഹനത്തില്‍ അടുത്തുനിന്ന് പകര്‍ത്താനാണ് ടൂറിസ്റ്റുകള്‍ ശ്രമിച്ചത്. സിംഹങ്ങളുമായി ഏറ്റുമുട്ടുന്നതിനിടെ, കാട്ടുപോത്തിന് രക്ഷപ്പെടാന്‍ വാഹനം തടസ്സമാകുന്നതും വീഡിയോയില്‍ കാണാം. ഇതിന്റെ ദേഷ്യത്തില്‍ കാട്ടുപോത്ത് വാഹനത്തെ ആക്രമിക്കാനും ശ്രമിക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT