ജോ ബൈഡൻ എപി
World

'സമാധാനപരമായ ഭരണ കൈമാറ്റം ഉറപ്പാക്കും'; ട്രംപിനെ അഭിനന്ദിച്ച് ബൈഡൻ

ചിലർക്ക് ഇത് വിജയത്തിന്റെയും ആഘോഷത്തിന്റെയും സമയമാണ്, മറ്റുള്ളവർക്ക് ഇത് നഷ്ടത്തിന്റെയും നിരാശയുടെയും സമയമായിരിക്കാം.

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഡോൺഡ് ട്രംപിന് അഭിനന്ദനമറിയിച്ച് നിലവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ട്രംപിന്റെ വിജയത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ട്രംപിനെ വിളിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തെ അഭിനന്ദനം അറിയിച്ചു. സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കും.

അതിനായി ഭരണ സംവിധാനങ്ങൾക്ക് നിര്‍ദേശം നല്‍കുമെന്ന് ഉറപ്പുനല്‍കിയെന്നും ബൈഡൻ വ്യക്തമാക്കി. പൗരന്മാര്‍ അവരുടെ കടമ നിര്‍വഹിച്ചു കഴിഞ്ഞു. ഇനി നിലവിലെ പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ എന്റെ കടമയും നിര്‍വഹിക്കും. ഭരണഘടനയെ മാനിക്കും. അടുത്ത വര്‍ഷം ജനുവരി 20-ന് സമാധാനപരമായ അധികാരകൈമാറ്റം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ജനാധിപത്യത്തിൽ, ജനഹിതം എപ്പോഴും വിജയിക്കും. ചിലർക്ക് ഇത് വിജയത്തിന്റെയും ആഘോഷത്തിന്റെയും സമയമാണ്, മറ്റുള്ളവർക്ക് ഇത് നഷ്ടത്തിന്റെയും നിരാശയുടെയും സമയമായിരിക്കാം. പ്രചാരണങ്ങൾ കാഴ്ചപ്പാടുകൾ തമ്മിലുള്ള മത്സരമാണ്. രാജ്യം ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുന്നു. രാജ്യം എടുത്ത തീരുമാനം നമ്മളെല്ലാം അംഗീകരിക്കണം.' - ബൈഡൻ കൂട്ടിച്ചേർത്തു.

തനിക്കൊപ്പമുണ്ടായിരുന്ന സഹപ്രവർത്തകർക്കും ബൈഡൻ നന്ദി പറഞ്ഞു. 'ഞാൻ എത്ര മാത്രം നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന് ദൈവത്തിനറിയാം. എല്ലാവർക്കും നന്ദി. കഴിഞ്ഞ നാല് വർഷം നിങ്ങൾ വളരെയധികം പരിശ്രമിച്ചിട്ടുണ്ട്. ഇപ്പോൾ കടന്നുപോകുന്നത് ബുദ്ധിമുട്ടേറിയ സമയമാണെന്ന് എനിക്കറിയാം, നിങ്ങൾ വേദനിക്കുന്നുണ്ട്. ഞാൻ നിങ്ങളെ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ നേട്ടങ്ങൾ വിസ്മരിക്കരുത്. ചരിത്രപരമായ പ്രസിഡന്റ് കാലയളവായിരുന്നു അത്. ഞാൻ പ്രസിഡന്റായതുകൊണ്ടല്ല മറിച്ച് നിങ്ങൾ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചതു കൊണ്ടാണ്.'- ബൈഡൻ വ്യക്തമാക്കി.

കഴിഞ്ഞദിവസം വൈസ് പ്രസിഡന്റ് കമല ഹാരിസുമായി സംസാരിച്ചെന്നും വളരെ പ്രചോദനം നല്‍കുന്ന തെരഞ്ഞെടുപ്പ് പ്രചാരണമാണ് അവര്‍ നയിച്ചതെന്നും ബൈഡന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കമലയ്ക്കും അവരുടെ സംഘത്തിനും അഭിമാനിക്കാമെന്നും വൈറ്റ്ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കമല ഹാരിസും ട്രംപിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ഈ രാശിക്കാര്‍ക്ക് ചെറുയാത്രകൾ ഗുണകരം

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

SCROLL FOR NEXT