ഫോട്ടോ: ട്വിറ്റർ 
World

കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ 

സെമിത്തേരിയിൽ കണ്ട ഒരു അസ്ഥികൂടം എടുത്ത് അതിനൊപ്പം നൃത്തം ചെയ്യുകയായിരുന്നു ഇവർ

Author : സമകാലിക മലയാളം ഡെസ്ക്

വെള്ള വേഷത്തിൽ സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം ഒരു സ്ത്രീ, സിനിമയിലെ രം​ഗമല്ല മറിച്ച് ഇംഗ്ലണ്ടിലെ യോക്‌ഷെയറിലെ ഓൾഡ് ഹൾ ജനറൽ സെമിത്തേരിയിൽ കണ്ട കാഴ്ചയാണ് ഈ വിവരിച്ചിരിക്കുന്നത്. കന്യാസ്ത്രീയുടെ വേഷം ധരിച്ച് സെമിത്തേരിയിൽ അസ്ഥികൂടവുമായി നൃത്തംവയ്ക്കുന്ന സ്ത്രീയുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. 

സെമിത്തേരിയുടെ സമീപത്തുകൂടി കാറിൽ പോയ ഒരാൾ പകർത്തിയ ചിത്രമാണ് ഇതെന്ന് പറഞ്ഞാണ് സം​ഗതി പ്രചരിക്കുന്നത്. കന്യാസ്ത്രീകളുടേതു പോലുള്ള ഗൗൺ ആണ് വേഷം, തല മറച്ചിട്ടുമുണ്ട്. സെമിത്തേരിയിൽ കണ്ട ഒരു അസ്ഥികൂടം എടുത്ത് അതിനൊപ്പം നൃത്തം ചെയ്യുകയായിരുന്നു ഇവർ. പിന്നീട് അവിടെയുണ്ടായിരുന്ന നായയ്ക്കൊപ്പവും നൃത്തം ചെയ്തെന്ന് ദൃക്സാക്ഷികൾ‌ പറയുന്നു.

സംഭവം പ്രാങ്ക് പരിപാടി വെല്ലതുമായിരിക്കുമെന്നാണ് ചിത്രങ്ങൾ കണ്ട ഭൂരിഭാ​ഗം ആളുകളുടെയും അഭിപ്രായം. മറ്റുചിലർ ഷൂട്ടിങ് ആകാനും സാധ്യതയുണ്ടെന്ന അഭിപ്രായക്കാരാണ്. എന്തായാലും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കുതന്നെയാണ് വഴിയൊരുക്കിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും