ട്വിറ്റര്‍ ചിത്രം 
World

പാവയുടെ തലയോട്ടി പുതിയ വീടിന്റെ ഭിത്തിയില്‍, ഭയപ്പാടില്‍ വീട് ഉപേക്ഷിച്ച് ഓടി; ടാപ്പില്‍ നിന്ന് രക്തം വരുന്നുണ്ടോ?, ചോദ്യങ്ങളുമായി സോഷ്യല്‍മീഡിയ

പുതിയ വീട്ടില്‍ കുട്ടിപ്പാവയുടെ തല ഭിത്തിയില്‍ സിമന്റ് ചെയ്ത നിലയില്‍ കണ്ട സ്ത്രീ ആഗ്രഹിച്ച് വാങ്ങിയ വീട് ഉപേക്ഷിച്ചതാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പുതിയ വീട്ടിലേക്ക് മാറാന്‍ പോകുന്നതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ ആവേശഭരിതരാകാത്തവര്‍ ചുരുക്കമായിരിക്കും. വീട് എങ്ങനെ മോടി കൂട്ടാം എന്ന ചിന്തയായിരിക്കും അപ്പോള്‍ എല്ലാവരുടെയും മനസില്‍. അത്തരത്തില്‍ പുതിയ വീട്ടില്‍ പ്രവേശിക്കുന്ന സമയത്ത് അസാധാരണമായി എന്തെങ്കിലും കണ്ടാല്‍ ആലോചിച്ചു കൂട്ടാത്തവര്‍ ചുരുക്കമായിരിക്കും. അന്ധവിശ്വാസത്തിന്റെ തലങ്ങളിലൂടെ കടന്നുപോകുന്നവരായിരിക്കും ഭൂരിപക്ഷം ആളുകളും. അത്തരത്തിലുള്ള ഒരു സംഭവത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

അമേരിക്കയിലാണ് സംഭവം. പുതിയ വീട്ടില്‍ കുട്ടിപ്പാവയുടെ തല ഭിത്തിയില്‍ സിമന്റ് ചെയ്ത നിലയില്‍ കണ്ട സ്ത്രീ ആഗ്രഹിച്ച് വാങ്ങിയ വീട് ഉപേക്ഷിച്ചതാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഉടന്‍ തന്നെ വീട് ഉപേക്ഷിക്കാനുള്ള നിര്‍ദേശം മാനിച്ച് സ്ത്രീ വീട് വേണ്ടായെന്ന് വെയ്ക്കുകയായിരുന്നു. ഭിത്തിയിലെ പാവയുടെ തലയോട്ടിയുടെ ചിത്രങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. സ്ത്രീയുടെ സഹോദരിയാണ് ദി ഒണ്‍ലി ലിവിങ് ഡെഡ് ഗേള്‍ ഇന്‍ ന്യൂയോര്‍ക്ക് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. കൂടാതെ സഹോദരി വീട് ഉപേക്ഷിച്ച കാര്യവും ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ പ്രതിപാദിച്ചിട്ടുണ്ട്.

ഇതിനെ കുറിച്ച് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പടുന്നത്. ടാപ്പില്‍ നിന്ന് രക്തം വരുന്നുണ്ടെങ്കില്‍ മാത്രം ഭയപ്പെട്ടാല്‍ മതി എന്നി തുടങ്ങി നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. 60കളിലും 70കളിലും പാവകളുടെ ഭാഗങ്ങള്‍ ഭിത്തിയില്‍ പതിപ്പിക്കുന്നത് സാധാരണമാണ് എന്നാണ് മറ്റു ചിലരുടെ അഭിപ്രായം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍