പ്ലാറ്റ്‌ഫോമില്‍ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിടുന്ന ദൃശ്യം 
World

സ്‌റ്റേഷനിലേക്ക് പാഞ്ഞെത്തി മെട്രോ ട്രെയിന്‍, പ്ലാറ്റ്‌ഫോമില്‍ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; അത്ഭുത രക്ഷപ്പെടല്‍- വീഡിയോ

ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ട്രെയിന്‍ കാത്തുനിന്ന യുവതിയെ പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രാക്കിലേക്ക് തള്ളിയിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ട്രെയിന്‍ കാത്തുനിന്ന യുവതിയെ പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രാക്കിലേക്ക് തള്ളിയിട്ടു. നിമിഷങ്ങള്‍ക്കകം സ്‌റ്റേഷനിലേക്ക് വന്ന ട്രെയിന്‍ യുവതി വീണത് കണ്ട് നിര്‍ത്തിയത് കാരണം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സംഭവത്തില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

വെള്ളിയാഴ്ച വൈകീട്ട് ബ്രസല്‍സിലെ റോജിയര്‍ മെട്രോ സ്‌റ്റേഷനിലാണ് സംഭവം.യുവതിയെ ട്രാക്കിലേക്ക് തള്ളി താഴെയിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ കാത്തുനില്‍ക്കുകയാണ് യുവതി. ഈസമയത്ത് യുവാവ് അസ്വസ്ഥനായി നടക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

തുടര്‍ന്നാണ് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടത്. ഓടിവന്ന് യുവതിയെ തള്ളിയിടുന്നതാണ് വീഡിയോയിലുള്ളത്. മെട്രോ ട്രെയിന്‍ സ്‌റ്റേഷനില്‍ വരുന്നതിന് നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് യുവാവിന്റെ പ്രകോപനം. യുവതി ട്രാക്കില്‍ വീണ് കിടക്കുന്നത് കണ്ട് ഡ്രൈവര്‍ എമര്‍ജന്‍സി ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. കാര്യമായി പരിക്കുകളില്ലാതെയാണ് യുവതി അത്ഭുതകരമായി രക്ഷപ്പെട്ടത്. ഉടനെ തന്നെ പ്ലാറ്റ്‌ഫോമിലെ യാത്രക്കാര്‍ എല്ലാവരും ചേര്‍ന്ന് യുവതിയെ ട്രാക്കില്‍ നിന്ന് രക്ഷിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്