പ്രതീകാത്മക ചിത്രം 
World

യുവതിയുടെ കിടപ്പുമുറിയില്‍ 'കരിമൂര്‍ഖന്റെ' സീല്‍ക്കാര ശബ്ദം; പാമ്പ് പിടിത്തക്കാര്‍ വീട്ടിലെത്തി, അമ്പരപ്പ് 

സിംഗപ്പൂരിലെ ജുറോങ് പടിഞ്ഞാറന്‍ മേഖലയിലാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

വിചാരിതമായി പാമ്പിന്റെ സീല്‍ക്കാര ശബ്ദം കേട്ടാല്‍ ഭയപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. വീടിന്റെ അകത്ത് നിന്നാണ് പാമ്പിന്റെ അനക്കം കേള്‍ക്കുന്നതെങ്കില്‍ പറയുകയും വേണ്ട. ഇപ്പോള്‍ അത്തരത്തില്‍ പാമ്പിന്റെ സീല്‍ക്കാര ശബ്ദം എന്ന് തെറ്റിദ്ധരിച്ച് പാമ്പ് പിടിത്തക്കാരെ വിവരം അറിയിച്ച യുവതിക്ക് സംഭവിച്ച അമളിയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

സിംഗപ്പൂരിലെ ജുറോങ് പടിഞ്ഞാറന്‍ മേഖലയിലാണ് സംഭവം. കിടപ്പുമുറിയില്‍ പാമ്പിന്റേതിന് സമാനമായ സീല്‍ക്കാര ശബ്ദം കേട്ടാണ് യുവതി മൃഗസംരക്ഷണ പ്രവര്‍ത്തകരെ വിവരം അറിയിച്ചത്. വിഷമുള്ള പാമ്പായിരിക്കുമെന്ന് കരുതി, മറിച്ചൊന്നും ആലോചിക്കാതെ യുവതി ആളുകളെ വിളിച്ചുകൂട്ടുകയായിരുന്നു. വീട്ടില്‍ എത്തിയ പാമ്പ് പിടിത്തക്കാര്‍ ഞെട്ടി. കേടായ ഇലക്ട്രിക് ടൂത്ത് ബ്രഷില്‍ നിന്ന് പുറത്തുവന്ന ശബ്ദമാണ് യുവതി തെറ്റിദ്ധരിച്ചത്.

പാമ്പിന്റെ സീല്‍ക്കാര ശബ്ദത്തിന് സമാനമായ ശബ്ദം റെക്കോര്‍ഡ് ചെയ്ത് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു. മൂര്‍ഖനാണ് എന്ന് സംശയിക്കുന്നതായും യുവതി സംഘത്തോട് പറഞ്ഞു. വീട് മുഴുവന്‍ ഒരു മണിക്കൂര്‍ നേരം അരിച്ചുപെറുക്കിയ സംഘം, ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തുകയായിരുന്നു. റൂമില്‍ കിടന്നിരുന്ന ഇലക്ട്രിക് ടൂത്ത് ബ്രഷില്‍ നിന്നുള്ള ശബ്ദമാണിതെന്ന് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞു. ബാറ്ററിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇലക്ട്രിക് ബ്രഷിന് കേടുപാട് സംഭവിച്ചു. ഇതില്‍ നിന്നാണ് പാമ്പിന്റെ സീല്‍ക്കാര ശബ്ദത്തിന് സമാനമായ ശബ്ദം പുറത്തുവന്നതെന്ന് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

SCROLL FOR NEXT