ഫയല്‍ ചിത്രം 
World

കോവിഡ് ബാധിച്ച വവ്വാല്‍ കടിച്ചു; വുഹാനില്‍ ശാസ്ത്രജ്ഞന്‍ ആശുപത്രിയില്‍ 

2017ല്‍ ഗവേഷണത്തിന്റെ ഭാഗമായി ഗുഹയില്‍ സാംപിളെടുക്കാന്‍ പോയപ്പോഴാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

വുഹാന്‍: കോവിഡ് ബാധിച്ച വവ്വാല്‍ കടിച്ച വുഹാന്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2017ല്‍ ഗവേഷണത്തിന്റെ ഭാഗമായി ഗുഹയില്‍ സാംപിളെടുക്കാന്‍ പോയപ്പോഴാണ് സംഭവം. ഈ സമയത്ത് ചിത്രീകരിച്ച ഒരു വിഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഇക്കാര്യം വെളിപ്പെട്ടത്.

കൊറോണ വൈറസ് ബാധിച്ച വവ്വാലുകളുടെ സങ്കേതമായിരുന്ന ഗുഹയിലാണ് ശാസ്ത്രസംഘം സാംപിളെടുക്കാന്‍ പോയത്. വവ്വാലിന്റെ പല്ല് ശാസ്ത്രജ്ഞന്റെ കൈയില്‍ കൊണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗ്ലൗസോ മാസ്‌കോ ധരിക്കാതെ വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞര്‍ ഇടപെടുന്നത് വിഡിയോയില്‍ കാണാം. ഒരു ശാസ്ത്രജ്ഞര്‍ കൈയില്‍ വവ്വാലിനെ എടുത്തുപിടിച്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്‌സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാം

അയൽവാസിയെ വെടിവെച്ച കേസ്; പ്രതിയുടെ സംരക്ഷണയിലുണ്ടായിരുന്ന കുതിരകളെ ഏറ്റെടുക്കാൻ കോർപ്പറേഷൻ

'ഡൈ ചെയ്യുന്നത് നിർത്തി, എനിക്ക് ബോറടിച്ചു തുടങ്ങി'; സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തി ആമിർ ഖാൻ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബം​ഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്

വിമാന യാത്രക്കാരുടെ പോക്കറ്റ് കീറും, ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ; ആഭ്യന്തര സർവീസിന് 1,200 രൂപ വരെ കൂടും