World

അജ്ഞാത രോ​ഗം; അമേരിക്കയിൽ മൂന്ന് കുട്ടികൾ മരിച്ചു; കൊറോണ വൈറസുമായി ബന്ധം? ആശങ്ക

അജ്ഞാത രോ​ഗം; അമേരിക്കയിൽ മൂന്ന് കുട്ടികൾ മരിച്ചു; കൊറോണ വൈറസുമായി ബന്ധം? ആശങ്ക

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: കൊറോണ വൈറസ് ബാധ കടിഞ്ഞാണില്ലാതെ കുതിക്കുന്ന അമേരിക്കയിൽ അജ്ഞാത രോ​ഗം ബാധിച്ച് മൂന്ന് കുട്ടികൾ മരിച്ചു. കോവിഡ് 19 ഏറ്റവും കൂടുതൽ നാശം വിതച്ച ന്യൂയോർക്കിൽ തന്നെയാണ് മൂന്ന് കുട്ടികളും മരിച്ചിരിക്കുന്നത് എന്നത് ആശങ്ക വർധിപ്പിക്കുന്നു. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളാണ് മരിച്ചത്.

കൊറോണ വൈറസ് ബാധയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതാണ് പുതിയ രോഗം. ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോയാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.

രക്തക്കുഴലുകൾ ചീർക്കുകയും അത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾക്ക് വഴിവെക്കുകയും ചെയ്യുന്ന അസുഖത്തെ 'ഒരു പുതിയ രോഗം' എന്നാണ് ഗവർണർ വിശേഷിപ്പിച്ചതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ന്യൂയോർക്ക് സംസ്ഥാനത്തു നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സമാനമായ 75 കേസുകൾ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധിച്ചു വരികയാണെന്നും ഗവർണർ വ്യക്തമാക്കി.

കോവിഡ് 19ന്റെ സാധാരണ ലക്ഷണങ്ങളൊന്നും കുട്ടികളിൽ പലരും കാണിച്ചിരുന്നില്ല. എന്നാൽ പിന്നീട് നടത്തിയ പരിശോധനകളിൽ പോസിറ്റീവ് ആകുകയോ കോവിഡുമായി ബന്ധപ്പെട്ട ആന്റി ബോഡികളുടെ സാന്നിധ്യം കണ്ടെത്തുകയോ ചെയ്തിരുന്നു.

മുമ്പ് കരുതിയിരുന്നതിൽ നിന്ന് വ്യത്യസ്തമായി പ്രായം കുറഞ്ഞവരെയും കോവിഡ് ഗുരുതരമായി ബാധിക്കുമെന്നാണ് ഈ മൂന്ന് മരണങ്ങളും സൂചിപ്പിക്കുന്നതെന്നും ഗവർണർ കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓണക്കാലത്ത് കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം; ചതയം ദിനത്തിൽ മാത്രം 8.07 കോടി

കോളജ് നിർമ്മാണത്തിന്റെ പേരിൽ പണപ്പിരിവ്; ഇരിട്ടിയിലെ സിപിഎം സൊസൈറ്റിക്കെതിരെ സാമ്പത്തിക തിരിമറി ആരോപണം

ഓഗസ്റ്റില്‍ വാങ്ങിക്കൂട്ടിയത് 30,919 കോടിയുടെ ഓഹരികള്‍; പ്രതീക്ഷയോടെ വിദേശ നിക്ഷേപകര്‍

തൃശൂർ പുലിക്കളി മഹോത്സവം 2026: അയ്യന്തോൾ ദേശം ഒന്നാമത്; ഒളരിക്കര രണ്ടാമതും വിയ്യൂർ മൂന്നാമതും

വിട്ടുമാറാത്ത ക്ഷീണം, ഇടയ്ക്കിടെ പനി; ശരീരത്തിൽ സമ്മർദ ഹോർമോൺ ഉയരുന്നതിന്റെ ലക്ഷണം