World

അത് ചെയ്തത് കാമുകനല്ല; സ്വകാര്യഭാഗങ്ങളില്‍ സൂപ്പര്‍ ഗ്ലൂ തേച്ചത് യുവതി തന്നെ; കുടുക്കിയത് സിസി ടിവി

വീടിന് പുറത്ത് നിന്ന് തട്ടിക്കൊണ്ടുപോയശേഷം സ്വകാര്യ ഭാഗങ്ങളില്‍ സൂപ്പര്‍ ഗ്ലൂ പ്രയോഗിച്ച ശേഷം അര്‍ദ്ധ നഗ്‌നയാക്കി ഉപേക്ഷിച്ചെന്നായിരുന്നു യുവതിയുടെ പരാതി.

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്:  കാമുകന്‍ സ്വകാര്യഭാഗങ്ങളില്‍ പശ തേച്ചെന്ന് വ്യാജആരാപണം ഉന്നയിച്ച 36കാരിക്ക് പത്ത് വര്‍ഷം തടവ് ശിക്ഷ. സ്‌പെയിനിലെ ബെംബിബ്രെ പട്ടണത്തിലായിരുന്നു സംഭവം. കാമുകനെ കുടുക്കുന്നതിനായി യുവതി തന്നെയാണ് ഇക്കാര്യം ചെയ്തതെന്ന് അന്വേഷണ സംഘം കണ്ടെത്തി. 

വീടിന് പുറത്ത് നിന്ന് തട്ടിക്കൊണ്ടുപോയശേഷം സ്വകാര്യ ഭാഗങ്ങളില്‍ സൂപ്പര്‍ ഗ്ലൂ പ്രയോഗിച്ച ശേഷം അര്‍ദ്ധ നഗ്‌നയാക്കി ഉപേക്ഷിച്ചെന്നായിരുന്നു വനേസ ഗെസ്‌റ്റോ എന്ന യുവതിയുടെ പരാതി. എന്നാല്‍ സിസി ടിവി ദൃശ്യങ്ങളാണ് യുവതിക്ക് വിനയായത്. 

യുവതി പശ വാങ്ങുന്നതും ചൈനീസ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സ്വയം ഉപദ്രവിക്കാന്‍ ഉപയോഗിച്ച കത്തികള്‍ ഉള്‍പ്പെടെയുള്ള ഒരു 'തട്ടിക്കൊണ്ടുപോകല്‍ കിറ്റും' വാങ്ങുന്നതും അടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതോടെയാണ് യുവതി വെട്ടിലായത്. 

കറുത്ത കാറിലാണ് തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്നാണ് വനേസ പോലീസുകാരോട് പറഞ്ഞത്. എന്നാല്‍ ആക്രമിക്കപ്പെട്ടതായി അവകാശപ്പെടുന്ന സ്ഥലത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ആ സമയം കടന്നുപോയ ഒരേയൊരു വാഹനം ഒരു ലോറി മാത്രമായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.

സംഭവത്തിന് പിന്നാലെ കടുത്ത അവഹേളനമാണ് റിക്കോയ്ക്ക് നേരിടേണ്ടി വന്നത്. ഗ്ലൂ ലയര്‍ എന്ന് വിളിച്ചായിരുന്നു പരിഹാസവിളികള്‍. നിരവധി ദിവസം ജയിലില്‍ കിടക്കേണ്ടിയും വന്നു. ഒടുവില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയതോടെ വനേസയ്ക്ക് വടക്കന്‍ സ്പാനിഷ് നഗരമായ ലിയോണിലെ ഒരു കോടതി പത്തുവര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം