ഫയല്‍ ചിത്രം 
World

അഫ്ഗാനില്‍ ഭീകരാക്രമണം: 34 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തില്‍ 34 സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തില്‍ 34 സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഡെപ്യൂട്ടി പൊലീസ് തലവനടക്കമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ തുടരുകയാണ്. 

താലിബാന്‍ ഭീകരവാദികള്‍ക്കും നഷ്ടം സംഭവിച്ചതായി തഖര്‍ പ്രവിശ്യ ഗവര്‍ണറുടെ വക്താവ് ജവാദ് ഹെജ്രി എഎഫ്പിയോട് പറഞ്ഞു. 
ഡെപ്യൂട്ടി പൊലീസ് തലവനടക്കം 34 സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടതായി തഖര്‍ പ്രവിശ്യ ആരോഗ്യ ഡയറക്ടര്‍ അബ്ദുല്‍ ഖയൂം വ്യക്തമാക്കി. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലാണ് ആക്രമണമുണ്ടായത്. 

സുരക്ഷാ ഉദ്യോഗസ്ഥര്‍ ജില്ലയില്‍ മറ്റൊരു ഓപറേഷന് വേണ്ടി പോകുന്നതിനിടെ,  താലിബാന്‍ ഭീകരവാദികള്‍ ഒളിഞ്ഞിരുന്ന്  വാഹന വ്യൂഹത്തിന് നേരെ ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആക്രമണത്തെക്കുറിച്ച് താലിബാന്‍ പ്രതികരിച്ചിട്ടില്ല. അഫ്ഗാന്‍ സമാധാന ചര്‍ച്ചകള്‍ ഖത്തറില്‍ പുരോഗമിക്കവേയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ താലിബാന്റെ ആക്രമണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT