World

അമേരിക്കയില്‍ ഇന്ത്യക്കാരായ ദമ്പതികളെ മകളുടെ മുന്‍ കാമുകന്‍ വെടിവെച്ച് കൊന്നു

സാന്‍ ജോസിലുള്ള ഇവരുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം.

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കയിലെ വാഷിങ്ടണില്‍ ഇന്ത്യക്കാരായ ദമ്പതികളെ മകളുടെ മുന്‍ കാമുകന്‍ വെടിവെച്ച് കൊന്നു. സാന്‍ ജോസിലുള്ള ഇവരുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. പൂര്‍വ്വവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. ദമ്പതികളുടെ മകനാണ് കൊലപാതക വിവരം പോലീസിനെ അറിയിച്ചത്.

സിലിക്കണ്‍ വാലിയില്‍ ടെക്ക് എക്‌സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന നരേന്‍ പ്രഭുവിനെയും ഭാര്യയേയുമാണ് മിര്‍സ ടാട്‌ലിക് എന്ന 24കാരന്‍ വെടിവെച്ച് കൊന്നത്. കൊലപാതക ശേഷം മിര്‍സ സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. ഇതിന് മുന്‍പ് ഗാര്‍ഹിക പീഡന കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ് മിര്‍സ.

മിര്‍സ ടാട്‌ലികും കൊല്ലപ്പെട്ട പ്രഭുവിന്റെ മകളും കഴിഞ്ഞ വര്‍ഷമാണ് പ്രണയബന്ധം വേര്‍പിരിഞ്ഞത്. സംഭവസമയം പ്രഭുവിന്റെ മകള്‍ വീട്ടിലുണ്ടായിരുന്നില്ല. ദമ്പതികളും രണ്ട് ആണ്‍മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. പ്രഭുവിന്റെ മകള്‍ പ്രതിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് സൂചന. കഴിഞ്ഞ കുറച്ചു മാസങ്ങളായി അമീരിക്കയില്‍ ഇന്ത്യക്കാര്‍ക്കെതിരെയുള്ള വംശീയ ആക്രമണങ്ങള്‍ വര്‍ധിച്ച് വരുന്നതിനിടയ്ക്കാണ് ഈ സംഭവം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT