World

അമേരിക്കയില്‍ ഇന്ത്യക്കാരിയായ ഗവേഷക കൊല്ലപ്പെട്ടു, കൊലപാതകം പ്രഭാത വ്യായാമത്തിനിടെ; വീട് കുത്തിത്തുറന്ന് മോഷണശ്രമം, അന്വേഷണം 

ടെക്‌സാസിലെ പ്ലാനോ സിറ്റിയില്‍ താമസിക്കുന്ന സര്‍മിസ്ത സെനാണ് കൊല്ലപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ഹൂസ്റ്റണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജയായ ഗവേഷക കൊല്ലപ്പെട്ടു. ടെക്‌സാസിലെ പ്ലാനോ സിറ്റിയില്‍ താമസിക്കുന്ന സര്‍മിസ്ത സെനാണ് കൊല്ലപ്പെട്ടത്. നടക്കാന്‍ ഇറങ്ങിയ ഇവരെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകസമയത്ത് സമീപത്തുളള വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ മോഷ്ടാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.

ആഗസ്റ്റ് ഒന്നിന് ടെക്‌സാസിലെ ചിഷോ ട്രയല്‍ പാര്‍ക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.   വഴിയാത്രക്കാരിയാണ് മൃതദേഹം ശ്രദ്ധയില്‍പ്പെട്ടത്. രണ്ടു കുട്ടികളുടെ അമ്മയായ സര്‍മിസ്ത സെന്‍ ഫാര്‍മസിസ്റ്റും ഗവേഷകയുമാണ്. മോളിക്യൂളര്‍ ബയോളജിയിലാണ് ഇവര്‍ ഗവേഷണം നടത്തുന്നത്. കാന്‍സര്‍ രോഗികളുടെ ഇടയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഒരു അത്‌ലറ്റ് കൂടിയായ യുവതി കുട്ടികള്‍ എഴുന്നേല്‍ക്കുന്നതിന് മുന്‍പ് സ്ഥിരമായി നടക്കാന്‍ പോകുന്നത് പതിവാണ്.

കൊലപാതക സമയത്ത് സമീപത്തുളള വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ  29കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് യുവതിയുടെ കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന് പ്ലാനോ പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?