മോസ്‌കോ: ഒരുവയസുകാരിയോടൊപ്പം വീട്ടില്‍ താമസിച്ചിരുന്ന യുവതിയെ ആണ്‍സുഹൃത്ത് തല്ലിക്കൊന്നു. അമ്മ മരിച്ചതറിയാതെ മകള്‍ മൃതദേഹം കെട്ടിപ്പിടിച്ച് കിടന്നത് രണ്ട് ദിവസം. റഷ്യയിലെ മോസ്‌കോയിലെ മൊസായ്‌സ്‌കിയിലായിരുന്നു കരളലിയിപ്പിക്കുന്ന സംഭവം.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഫഌറ്റിലെ മുറിയില്‍ എകാതെറീന 27കാരിയായ ടെല്‍ക്കീക്കിനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. നിരവധി തവണ ഫോണ്‍ വിളിച്ചിട്ടും എടുക്കാതായപ്പോള്‍ ഫഌറ്റിലെത്തിയ ബന്ധുവാണ് മൃതദേഹം കണ്ടത്. ഫഌറ്റിന്റെ വാതില്‍ തകര്‍ത്താണ് ഇവര്‍ അകത്തുകടന്നത്.
എന്നാല്‍ ടെല്‍ക്കിനയുടെ മൃതദേഹം കെട്ടിപ്പിടിച്ച് ഒരുവയസുകാരി ഇവ കിടക്കുന്നതായിരുന്നു ബന്ധുവിനെ ഏറെ തളര്‍ത്തിയത്. രണ്ടുദിവസമായി ഭക്ഷണം പോലും കഴിക്കാതെ അവശനിലയിലായിരുന്നു ഒരുവയസ്സുകാരി. ഉടന്‍തന്നെ ഇയാള്‍ വിവരം പൊലീസിനെ അറിയിക്കുകയും ഇവയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവില്‍ കുഞ്ഞ് ബന്ധുക്കളുടെ പരിചരണത്തിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്തായ 39 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹത്തില്‍ നിറയെ ചതവുകളും മുറിവുകളുമുണ്ടെന്നും ഇതാണ് മരണകാരണമെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates