World

അമ്മയോട് പകയും അസൂയയും; മൂന്ന് വയസുള്ള അനിയനെ 28 തവണ വെട്ടി കൊലപ്പെടുത്തി 15കാരി; ഞെട്ടിക്കുന്ന സംഭവം

അമ്മയോടുള്ള പകയും അസൂയയും മൂലം 15കാരിയായ സഹോദരി മൂന്ന് വയസുകാരൻ സഹോദരനെ കറിക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ബെർലിൻ: അമ്മയോടുള്ള പകയും അസൂയയും മൂലം 15കാരിയായ സഹോദരി മൂന്ന് വയസുകാരൻ സഹോദരനെ കറിക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തി. ജർമനിയിലെ ഡെറ്റ്മോൾഡ് ന​ഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഒലിവ എന്ന 15കാരിയാണ് നിക്കോ എന്ന മൂന്ന് വയസുകാരനെ കറിക്കത്തി കൊണ്ട് 28 പ്രാവശ്യം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. 

ഒലിവയുടെ അമ്മ ആ​ഗ്നസ്ക്ക കടയിൽ പോയപ്പോൾ നിക്കോയെ നോക്കാൻ ഏൽപിച്ച ശേഷമാണു പോയത്. ആ​ഗ്നസ്ക്ക തിരിച്ചു വീട്ടിൽ എത്തിയപ്പോൾ നിക്കോ രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. പൊലീസും രക്ഷാപ്രവർത്തകരും ഓടിയെത്തി. ഒലിവ ഈ സമയം വീട്ടിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. നിക്കോയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

നീണ്ട തിരച്ചിലിനൊടുവിൽ ഒലിവയെ പൊലീസ് തെരുവിൽ നിന്നു പിടികൂടി. അമ്മ തന്റെ പിതാവിനെ ഉപേക്ഷിച്ച ശേഷം രണ്ടാം വിവാഹം കഴിച്ചതാണ് ഈ കൊലയ്ക്കു കാരണമെന്ന് ഒലിവ പൊലീസിൽ കുറ്റസമ്മതം നടത്തി. മാതാവിന്റെ രണ്ടാം വിവാഹത്തിലുള്ള കുട്ടിയാണ് നിക്കോ. സംഭവം നടക്കുമ്പോൾ നിക്കോയുടെ പിതാവ് ജോലി സ്ഥലത്തായിരുന്നു.

മാതാവിനോടുള്ള പകയും നിക്കോയോടുള്ള അസൂയയുമാ‌ണു കൊലയ്ക്ക് പിന്നിലെന്ന് പൊലീസും മാധ്യമങ്ങളെ അറിയിച്ചു. ജർമനിയിൽ കുടിയേറിയ പോളണ്ട് സ്വദേശിയാണ് ഒലിവയും നിക്കോയുടെ മാതാവ് ആഗ്‌നസ്ക്കായും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

SCROLL FOR NEXT