World

ആദ്യ അമ്പരപ്പ്, പിന്നെ കൈയടി; ഫ്ലാഷ് മോബിന് പൊലീസുകാരും കൂടിയതോടെ സംഗതി അങ് കളറായി (വീഡിയോ)

അമേരിക്കന്‍ പൊലീസിനെ കഠിന ഹൃദയരെന്നാണ് ലോകം വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ തങ്ങള്‍ക്കുള്ളിലും കലാഹൃദയമുണ്ടെന്ന് തെളിയിക്കുകയാണ് അവരിപ്പോള്‍

Author : സമകാലിക മലയാളം ഡെസ്ക്

ഫ്‌ളോറിഡ: അമേരിക്കന്‍ പൊലീസിനെ കഠിന ഹൃദയരെന്നാണ് ലോകം വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ തങ്ങള്‍ക്കുള്ളിലും കലാഹൃദയമുണ്ടെന്ന് തെളിയിക്കുകയാണ് അവരിപ്പോള്‍. അത്തരത്തിലൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്. 

പൊലീസുകാര്‍ പങ്കാളികളായ ഷോപ്പിങ് മാളില്‍ അരങ്ങേറിയ ഒരു ഫ്ലാഷ് മോബ് വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഫ്‌ളോറിഡയിലെ അവന്‍ചുറ മാളിലാണ് സംഭവം അരങ്ങേറിയത്. മാളിലെത്തിയ മുഴുവന്‍ പേരിലും അമ്പരപ്പ് സൃഷ്ടിച്ചാണ് പൊലീസുകാരുടെ രംഗ പ്രവേശം. 

ക്രിസ്മസ് ആഘോഷങ്ങള്‍ക്കായുള്ള ഷോപ്പിങ് തിരക്കിലായിരുന്നു മാളിലെത്തിയവര്‍. അതിനിടെ മാളില്‍ കുട്ടികള്‍ ഫ്ലാഷ് മോബ് നടത്തുന്നുണ്ടായിരുന്നു. പെട്ടെന്നാണ് രണ്ട് പൊലീസുകാര്‍ ഇവര്‍ക്കിടയിലേക്ക് വന്നത്. ഡാന്‍സ് ചെയ്യുന്നവര്‍ പെട്ടെന്ന് അത് നിര്‍ത്തുന്നു. എന്താണ് നടക്കുന്നതെന്ന് കാണാന്‍ ആള്‍ക്കൂട്ടം ഒത്തുകൂടി. എന്നാല്‍ പെട്ടെന്ന് ഡാന്‍സ് കളിച്ചു കൊണ്ടിരുന്ന കുട്ടികള്‍ക്കൊപ്പം പൊലീസുകാരും ചേര്‍ന്നു. 

അവന്‍ചുറ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസര്‍മാരായ ക്രിസ് ഗറ്റി, മന്നി ഗോണ്‍സാലസ് എന്നീ പൊലീസുകാരാണ് നൃത്തത്തില്‍ അതിഥികളായി എത്തി തകര്‍ത്തത്. നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള സീന്‍സ് ഡാന്‍സ് ഫാക്ടറിയിലെ കലാകാരന്‍മാരാണ് അവധി ആഘോഷത്തിനും ഷോപ്പിങിനുമായി മാളിലെത്തിയ ജനങ്ങളെ രസിപ്പിച്ചത്. ഒപ്പം പൊലീസും കൂടിയതോടെ സംഗതി അങ്ങ് കളറായി. 

പൊലീസുകാരുടെ ഗംഭീര പ്രകടനം കാണാന്‍ മാളിലെ മുഴുവന്‍ ആളുകളും ഒത്തുകൂടി. ഡാന്‍സിന്റെ അവസാസം നിറഞ്ഞ കൈയടിയോടെയാണ് ആളുകള്‍ പൊലീസുകാരെ യാത്രയാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT