World

ഇറാഖിലെ അമേരിക്കൻ എംബസിക്കു സമീപം വീണ്ടും 'അ‍ജ്ഞാത' റോക്കറ്റാക്രമണം

വിദേശ രാജ്യങ്ങളുടെ എംബസികൾ ഉൾപ്പെട്ട അതീവ സുരക്ഷാമേഖലയിലായിരുന്നു റോക്കറ്റാക്രമണം

Author : സമകാലിക മലയാളം ഡെസ്ക്

ബ​ഗ്ദാദ് :  ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലുള്ള അമേരിക്കൻ എംബസിക്കു സമീപം റോക്കറ്റാക്രമണം. അഞ്ച് റോക്കറ്റുകളാണ് എംബസിക്ക് സമീപം ഞായറാഴ്ച രാത്രി പതിച്ചതെന്നാണ് റിപ്പോർട്ടുകൾ. വിദേശ രാജ്യങ്ങളുടെ എംബസികൾ ഉൾപ്പെട്ട അതീവ സുരക്ഷാമേഖലയിലായിരുന്നു റോക്കറ്റാക്രമണം. ഒരാൾക്ക് പരിക്കേറ്റതായി യുഎസ് ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞദിവസവും ബാഗ്ദാദില്‍ അമേരിക്കന്‍ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം നടന്നിരുന്നു. ബാഗ്ദാദിന് സമീപമുള്ള സഫറാനിയ ജില്ലയില്‍ നിന്ന് തൊടുത്ത മൂന്ന് റോക്കറ്റുകളാണ് എംബസിക്ക് നേരെ വന്ന് പതിച്ചത്. ആക്രമണത്തിന് പിന്നാലെ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാഖിലെ യുഎസ് സൈനിക സാന്നിധ്യത്തിനെതിരെ 25നു ബഗ്ദാദിൽ വൻ പ്രതിഷേധ റാലി നടന്നിരുന്നു. ടൈഗ്രിസ് നദിയുടെ പടിഞ്ഞാറൻ തീരത്താണ് മിക്ക വിദേശ എംബസികളും സ്ഥിതി ചെയ്യുന്ന ഗ്രീൻ സോൺ. ഇവിടെ നിന്ന് വൻ മുഴക്കം കേട്ടതായി വിദേശ മാധ്യമപ്രവർത്തകരും റിപ്പോർട്ട് ചെയ്തു. ഇറാന്റെ സൈനിക മേധാവി ജനറൽ ഖാസിം സുലൈമാനിയെ ജനുവരി മൂന്നിന് ഇറാഖിൽ യുഎസ് വ്യോമാക്രമണത്തിൽ വധിച്ചതിനെത്തുടർന്ന് മേഖലയിൽ സംഘർഷാവസ്ഥ തുടരുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് പരാജയം എൽഡിഎഫിന്റെ അവസാനമല്ല; കൂടുതൽ കരുത്തോടെ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഗണ്‍മാന്‍മാരുടെ 'രക്ഷാപ്രവര്‍ത്തനം': കേസ് അന്വേഷണത്തിന് പൊലീസിലെ 'സിങ്കം', ആരാണ് ഷൗക്കത്തലി

സെക്രട്ടേറിയറ്റിന്റെ 'സമര കവാടം' വീണ്ടും തുറന്നു; നടപടി നീണ്ട 10 വര്‍ഷത്തിന് ശേഷം ( വീഡിയോ)

'പൂക്കി എക്സ്പ്രഷൻ'; വൈറല്‍ വിഡിയോയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളെ സ്ഥലംമാറ്റി; ഇനി ക്രമസമാധാന ചുമതലയിൽ

SCROLL FOR NEXT