മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; പരീക്ഷ ഒക്‌ടോബർ 24 ന്

ഒക്‌ടോബർ 24 ന് തിരുവനന്തപുരത്ത് പ്രവേശനപരീക്ഷ നടത്തും.
Master of Public Health Course
LBS Centre has invited applications for admission to the Master of Public Health (MPH) course. Candidates can apply until October 17.pexels
Edited By:
Updated on: 
1 min read

മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്‌സിന് എൽ.ബി.എസ് സെന്റർ അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 17 വരെ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1800 രൂപയും പട്ടിക വിഭാഗത്തിന് 900 രൂപയുമാണ്.

ഓൺലൈൻ വഴിയോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കാം. അപേക്ഷകന് താഴെപ്പറയുന്നതിൽ ഏതെങ്കിലും ഒരു യോഗ്യത ആവശ്യമാണ്.

Master of Public Health Course
ഗൾഫിൽ ജോലി നോക്കുന്നുണ്ടോ?, 60 ടെക്നീഷ്യൻ ഒഴിവ്; ITI മതി, അവസാന തീയതി ഒക്ടോബർ 7

അപേക്ഷകർ കേരളത്തിലെ ആരോഗ്യ സർവകലാശാല അംഗീകരിച്ച എം.ബി.ബിഎസ്/ബി.ഡി.എസ്/ബി.എ.എം.എസ്/ബി.എച്ച്.എം.എസ്/ബി.യു.എം.എസ്/ബി.എസ്.എം.എസ് റഗുലർ ഡിഗ്രി കോഴ്‌സ് 50 ശതമാനം മാർക്ക് നേടി പാസ്സായിരിക്കണം. അതത് സ്റ്റേറ്റ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

Master of Public Health Course
ബി.എസ്.സി അഗ്രിക്കൾച്ചർ കഴിഞ്ഞോ?, IFFCO-യിൽ ജോലി നേടാം; കേരളത്തിലും നിരവധി അവസരങ്ങൾ

അല്ലെങ്കിൽ  ആരോഗ്യ സർവകലാശാല അംഗീകരിച്ച റഗുലർ ബി.എസ്.സി നഴ്‌സിംഗ്/ബി.ഫാം/ബി.എസ്.സി അലൈഡ് മെഡിക്കൽ കോഴ്‌സുകൾ 50 ശതമാനം മാർക്ക്  നേടി പാസ്സായിരിക്കണം. അതത് സ്റ്റേറ്റ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

Master of Public Health Course
പത്താം ക്ലാസ് മതി; ഡൽഹി ജില്ലാ കോടതികളിൽ 641 ഒഴിവുകൾ, അപേക്ഷ സമർപ്പിക്കാം

അല്ലെങ്കിൽ കേരള വെറ്റിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്നോ അംഗീകരിക്കപ്പെട്ട മറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നോ 50 ശതമാനം മാർക്കോടെയുള്ള റഗുലർ ബി.എസ്.സി വെറ്റിനറി ബിരുദം.

അല്ലെങ്കിൽ ഡിഗ്രി തലത്തിലോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി തലത്തിലോ പബ്ലിക് ഹെൽത്ത് ഒരു വിഷയമായി പഠിച്ച് കേരള ആരോഗ്യ സർവകലാശാലയിൽ നിന്നും 50 ശതമാനം മാർക്ക് നേടി പാസ്സായവർക്കും അപേക്ഷിക്കാം. 

Master of Public Health Course
ഇനി 7 ദിവസം മാത്രം; പ്ലസ് ടു കഴിഞ്ഞവർക്ക് കേന്ദ്ര സർക്കാരിൽ ജോലി, 2,536 ഒഴിവുകൾ

ഒക്‌ടോബർ 24 ന് തിരുവനന്തപുരത്ത് പ്രവേശനപരീക്ഷ നടത്തും. ഫോൺ:  04712560361, 362, 363, 364. വെബ്സൈറ്റ്: www.lbscentre.kerala.gov.in.

Master of Public Health Course
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ; ഒക്ടോബർ 5 വരെ അപേക്ഷിക്കാം
Master of Public Health Course
കാനറ ബാങ്കിൽ 3,500 ഒഴിവുകൾ; ഡിഗ്രി മതി, എങ്ങനെ അപേക്ഷിക്കാം?
Master of Public Health Course
വരുന്നു... റെയിൽവേയിൽ 5,165 ഒഴിവുകൾ: പ്ലസ് ടു, ബിരുദം മതി; ഒക്ടോബറിൽ അപേക്ഷിക്കാം
Summary

LBS Centre has invited applications for admission to the Master of Public Health (MPH) course. Candidates can apply until October 17.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com