World

ഇറാന്റെ എണ്ണ ടാങ്കറിന് നേരെ റോക്കറ്റ് ആക്രമണം, എണ്ണച്ചോര്‍ച്ച; സൗദിയുമായി സംഘര്‍ഷം മുറുകുന്നു, ആശങ്ക

സൗദി തുറമുഖ നഗരമായ ജിദ്ദയ്ക്കുസമീപം ചെങ്കടലിലാണ് എണ്ണ ടാങ്കറിന് നേരെ രണ്ട് റോക്കറ്റുകള്‍ തൊടുത്തത്

സമകാലിക മലയാളം ഡെസ്ക്

ടെഹ്‌റാന്‍: ഇറാന്‍ എണ്ണടാങ്കറിനുനേരെ റോക്കറ്റ് ആക്രമണം. സൗദി തുറമുഖ നഗരമായ ജിദ്ദയ്ക്കുസമീപം ചെങ്കടലിലാണ് എണ്ണ ടാങ്കറിന് നേരെ രണ്ട് റോക്കറ്റുകള്‍ തൊടുത്തത്. ആക്രമണത്തില്‍ ടാങ്കറിന് കനത്ത നാശം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ സൗദി അറേബ്യയും ഇറാനും തമ്മിലുളള സംഘര്‍ഷം കൂടുതല്‍ മുറുകുമോ എന്ന ആശങ്കയിലാണ് ഗള്‍ഫ്‌മേഖല.

ആക്രമണത്തില്‍ ടാങ്കറിന്റെ സ്‌റ്റോര്‍ റൂമുകള്‍ തകര്‍ന്ന് എണ്ണച്ചോര്‍ച്ചയുണ്ടായെന്ന് ഇറാന്‍ വ്യക്തമാക്കി. രണ്ട് റോക്കറ്റുകളാണ് ടാങ്കറില്‍ പതിച്ചത്. സംഭവത്തെക്കുറിച്ച് സൗദി അറേബ്യ ഇതേവരെ പ്രതികരിച്ചിട്ടില്ല. 

ഇറാന്റെ ദേശീയ എണ്ണക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള സാബിറ്റി എന്നകപ്പലിനുനേരെയായിരുന്നു ആക്രമണം. ഭീകരാക്രമണമാണെന്ന് ഇറാന്‍ അധികൃതര്‍ പ്രതികരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ തന്നെ ചെങ്കടലില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തെ മെഡിറ്റേറിയന്‍ കടലുമായി ബന്ധിപ്പിക്കുന്ന ഷിപ്പിങ് പാതയാണ് ചെങ്കടല്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തന്ത്രി കണ്ഠരര് രാജീവർക്ക് നിർണായകം; ജാമ്യാപേക്ഷയിൽ ഇന്ന് വിധി

പാകിസ്ഥാന്‍ സൂപ്പര്‍ എട്ടില്‍ എത്തുമോ?; ഏഴ് ടീമുകള്‍ റെഡി; അവസാന ടീമീനെ ഇന്നറിയാം

സര്‍ക്കാരിന്റെ വില കുറഞ്ഞ ബ്രാന്‍ഡി ശനിയാഴ്ച വിപണിയില്‍; പേര് ഇപ്പോഴും 'സര്‍പ്രൈസ്'

ബാര്‍ സമയമാറ്റം മുന്നണി ഒന്നും അറിഞ്ഞില്ല; മന്ത്രിസഭയിലും ചര്‍ച്ചയായില്ല; വിവാദം

ലോകകപ്പില്‍ ഇന്ത്യ ഇന്ന് നെതര്‍ലന്‍ഡ്‌സിനെതിരെ; ബുംറയ്ക്ക് വിശ്രമം നല്‍കിയേക്കും

SCROLL FOR NEXT