പ്രതീകാത്മക ചിത്രം 
World

ഈച്ച ശല്യം ഒഴിവാക്കാന്‍ കൊതുക് ബാറ്റ് ഓണാക്കി, അടുക്കള കത്തിനശിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് 80കാരന്‍ 

ഈച്ചയെ ഓടിക്കാന്‍ കൊതുക് ബാറ്റ് ഉപയോഗിക്കുന്നതിനിടെ, അടുക്കള കത്തിനശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പാരീസ്: ഈച്ചയെ ഓടിക്കാന്‍ കൊതുക് ബാറ്റ് ഉപയോഗിക്കുന്നതിനിടെ, അടുക്കള കത്തിനശിച്ചു. 80 കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 

ഫ്രാന്‍സിലാണ് സംഭവം. വീട്ടില്‍ ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു 80കാരന്‍. ഈസമയത്ത് ശല്യമായി എത്തിയ ഈച്ചയെ ഓടിക്കാന്‍ കൊതുക് ബാറ്റ് എടുത്തു. കൊതുക് ബാറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അടുക്കളയില്‍ തീപടര്‍ന്നത്.

ഗ്യാസ് സിലിണ്ടറിലെ ചോര്‍ച്ച 80കാരന്‍ അറിഞ്ഞിരുന്നില്ല. ഈസമയത്ത് കൊതുക് ബാറ്റ് ഓണ്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ, പുറത്തുവന്ന ഇലക്ട്രിക് സ്പാര്‍ക്കാണ് അപകടകാരണം. ഇതില്‍ നിന്ന് തീ പടരുകയായിരുന്നു. അടുക്കള കത്തി നശിച്ചെങ്കിലും 80 കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 

തീ ആളിക്കത്തുന്നതിനിടെ നിലത്തേയ്ക്ക് ചാടുകയായിരുന്നു 80കാരന്‍. കൈയില്‍ തീപൊളളലേറ്റെങ്കിലും കാര്യമായ പരിക്കുകളില്ല. അടുക്കള പൂര്‍ണമായി കത്തിനശിച്ചു. മേല്‍ക്കൂരയും തകര്‍ന്നതായി അധികൃതര്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ