World

ഉപദേഷ്ടാവിന് കോവിഡ്; ട്രംപും ഭാര്യയും ക്വാറന്റീനിൽ

രോ​ഗലക്ഷണങ്ങൾ കണ്ടതോടെ പരിശോധന നടത്തിയപ്പോഴാണ് ഹോപ് ഹിക്സിന് രോ​ഗം സ്ഥിരീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ; അമേരിക്കൻ പ്രസിഡന്റെ ഡൊണാൾഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവും വിശ്വസ്തയുമായ ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ട്രംപും ഭാര്യ മെലാനിയയും ക്വാറന്റീനിൽ പ്രവേശിച്ചു. രോ​ഗലക്ഷണങ്ങൾ കണ്ടതോടെ പരിശോധന നടത്തിയപ്പോഴാണ് ഹോപ് ഹിക്സിന് രോ​ഗം സ്ഥിരീകരിച്ചത്. 

താനും ഭാര്യയും കോവിഡ് പരിശോധന നടത്തിയിട്ടുണ്ടെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. എയർ ഫോഴ്സ് വണിൽ ട്രംപിനെ സ്ഥിരമായി അനുഗമിക്കുന്ന ഏറ്റവും അടുത്ത ഉപദേഷ്ടാക്കളില്‍ ഒരാളാണ്‌ ഹോപ് ഹിക്സ്. ദിവസങ്ങൾക്ക് മുമ്പ് ക്ലീവ്ലാന്റിലെ പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദത്തില്‍ പങ്കെടുത്ത ട്രംപിന്റെ ഔദ്യോഗിക സംഘത്തിലും ഹോപ് ഹിക്സ് അംഗമായിരുന്നു. 

നേരത്തെ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻ ഡയറക്ടറായും 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണ വക്താവായും ഹിക്സ് പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ഈ വർഷം തുടക്കത്തിലാണ് ഹിക്സ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

ഓഹരി വിപണിയില്‍ ഇന്നും 'കരടി വിളയാട്ടം', സെന്‍സെക്‌സ് 450 പോയിന്റ് ഇടിഞ്ഞു; എണ്ണവില 102 ഡോളറിന് മുകളില്‍

സ്റ്റാർലിങ്കിനെ കുത്തകകൾ തടയുന്നുവെന്ന വാദം അടിസ്ഥാനരഹിതം; ഇലോൺ മസ്കിന് കേന്ദ്രത്തിന്റെ മറുപടി

വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും