World

ഊബറെന്ന് കരുതി മറ്റൊരു കാറിൽ കയറി; പീഡനത്തിനിരയായത് 14 മണിക്കൂർ; കോളജ് വിദ്യാർഥിനിയുടെ ഞെട്ടിക്കുന്ന കൊലപാതകം

ഊബർ ടാക്സിയെന്ന് തെറ്റിദ്ധരിച്ച് മറ്റൊരു കാറിൽ കയറിയ കോളജ് വിദ്യാർഥിനി പീഡനത്തിരയായി കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: ഊബർ ടാക്സിയെന്ന് തെറ്റിദ്ധരിച്ച് മറ്റൊരു കാറിൽ കയറിയ കോളജ് വിദ്യാർഥിനി പീഡനത്തിരയായി കൊല്ലപ്പെട്ടു. അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 21കാരിയായ സാമന്ത ജോസഫ്സൺ ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നതാനിയേൽ ഡേവിഡ് റോളണ്ട് (24)നെ അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ വെള്ളിയാഴ്ച കൊളംബിയയിലെ ഒരു ബാറിൽ സുഹൃത്തുക്കൾക്കൊപ്പം ചെലവഴിച്ചതിന് ശേഷം പുലർച്ചെ രണ്ട് മണിയോടെയാണ് സാമന്ത ഊബർ ടാക്സി ബുക്ക് ചെയ്തത്. പിന്നാലെ അതുവഴി വന്ന കറുത്ത കാർ കണ്ട സാമന്ത ഊബറെന്ന് കരുതി കൈ കാണിച്ചു. കാർ മുന്നിൽ നിർത്തിയതോടെ സാമന്ത ഡോർ തുറന്ന് പിൻസീറ്റിൽ കയറിയിരുന്നു. എന്നാലിത് നതാനിയേലിന്റെ വാഹനമായിരുന്നു. കാറിൽ കയറിയ സാമന്തയെ നതാനിയേൽ 14 മണിക്കൂർ ക്രൂരമായി പീഡിപ്പിച്ചു. വിജയനമായ പ്രദേശത്തുള്ള വയലിൽ നിന്നാണ് സാമന്തയുടെ മൃതദേഹം കണ്ടെത്തിയത്.

കൊലയാളിയായ നതാനിയേലിനെ പൊലീസ് സംഘം പിന്തുടർന്ന് കീഴ്പ്പെടുത്തുകയായിരുന്നു. കാറിന്റെ ഡിക്കിയിൽ രക്തം പുരണ്ടിരുന്നു. അത് സാമന്തയുടേതാണ് എന്നാണ് പൊലീസ് നിഗമനം. നതാനിയേലിനെ പിടികൂടുമ്പോൾ കാറിൽ ഇയാളുടെ പെണ്‍ സുഹൃത്തുമുണ്ടായിരുന്നു. ഇവരെയും പൊലീസ് ചോദ്യം ചെയ്തു. ഇവരിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

ബിരുദ പഠനം പൂർത്തിയാക്കി നിയമ പഠനത്തിനായി കാത്തിരിക്കുമ്പോഴായിരുന്നു സാമന്തയുടെ മരണം. തലയിലും കഴുത്തിലും മുഖത്തും കാലിലും ആഴത്തിൽ മുറിവേറ്റിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ദേശീയപാത നിര്‍മാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധം; ഗ്യാസ് സിലിണ്ടറും പെട്രോളുമായി ഭീഷണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 27 lottery result

SCROLL FOR NEXT