World

എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് കവിത ചൊല്ലി യുവാവ്; കുശലാന്വേഷണ കോളുകള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം നല്‍കി യുഎഇ

ഈദിന് അറക്കാന്‍ വെച്ചിരുന്ന ആട് വീട്ടില്‍ നിന്നും രക്ഷപെട്ടെന്ന് പറഞ്ഞായിരുന്നു എത്തിയ കോളുകളില്‍ ഒന്ന്

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: അടിയന്തര സഹായങ്ങള്‍ ആവശ്യപ്പെട്ട് വിളിക്കാനുള്ള എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് കവിത ചൊല്ലി യുവാവ്. ഷാര്‍ജ നിവാസികള്‍ക്കായുള്ള എമര്‍ജന്‍സി നമ്പറായ 993ല്‍ വിളിച്ചാണ് യുവാവ് കവിത ചൊല്ലിയത്. 

എന്നാല്‍, ഇത് ആദ്യമായല്ല എമര്‍ജന്‍സി നമ്പറിലേക്ക് ഇത്തരം കോളുകള്‍ വരുന്നതെന്ന് അധികൃതര്‍ പറയുന്നു. ഈദിന് അറക്കാന്‍ വെച്ചിരുന്ന ആട് വീട്ടില്‍ നിന്നും രക്ഷപെട്ടെന്ന് പറഞ്ഞായിരുന്നു എത്തിയ കോളുകളില്‍ ഒന്ന്. കുശലാന്വേഷണം നടത്തി എത്തുന്ന കോളുകളും കൂടുതലാണെന്നാണ് അധികൃതര്‍ പറയുന്നത്. 

55,873 കോളുകളാണ് എമര്‍ജന്‍സി നമ്പറിലേക്ക് ഈ വര്‍ഷം ഇതുവരെ എത്തിയത്. ഗൗരവമായ വിഷയങ്ങളാണ് ചിലര്‍ പറയുന്നത് എങ്കില്‍ മറ്റ് ചിലര്‍ക്ക് അങ്ങനെയല്ല കാര്യങ്ങള്‍. എന്നാല്‍, കളിയായി വിളിക്കുന്ന ആളുകളെയും മര്യാദയോടെയാണ് കൈകാര്യം ചെയ്യുന്നത്. കുശാലാന്വേഷണവുമായി എത്തുന്ന കോളുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT