World

എലിയെ ചൊല്ലി തർക്കം: യുവതി ഭർത്താവിന്റെ ജനനേന്ദ്രിയം കടിച്ചു മുറിച്ചു

സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച് രാത്രി ഏറെ വൈകിയാണ് യുവതി വീട്ടിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലുസാക്ക: കിടപ്പുമുറിയിൽ നിന്ന് എലിയെ ഓടിക്കാൻ വിസമ്മതിച്ചതിന് പിന്നാലെ ഭർത്താവിന്റെ ജനനേന്ദ്രിയം യുവതി കടിച്ചുമുറിച്ചു. ദക്ഷിണാഫ്രിക്കന്‍ രാജ്യമായ സാംബിയയിലെ കിറ്റ്‌വെ പട്ടണത്തിലാണ് വിചിത്ര സംഭവം.  മുകുപ്പ എന്ന 40 കാരിയാണ് 52 കാരനോട് ക്രൂരമായി പെരുമാറിയത്. 

സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച് രാത്രി ഏറെ വൈകിയാണ് യുവതി വീട്ടിലെത്തിയത്. അപ്പോഴാണ് ബെഡ്റൂമിലെ എലി ശല്യം ശ്രദ്ധയിൽപ്പെട്ടത്. എലി തലങ്ങും വിലങ്ങും ഓടിയതിനാൽ ഉറങ്ങാൻ കഴിയാതായതോടെ അതിനെ മുറിയിൽ നിന്നും പുറത്താക്കാൻ ഭർത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ യുവതി പറഞ്ഞ കാര്യം കേൾക്കാൻ ഭർത്താവ് തയ്യാറായില്ല.

ഇതേതുടർന്ന് ഇരുവരും തമ്മിൽ വഴക്കിട്ടു. തുടർന്ന് യുവതി ഭർത്താവിന്റെ ജനനേന്ദ്രിയത്തിൽ കടിക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. രക്തം വാർന്ന ഇയാളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു

ഭാര്യാഭർത്താക്കന്മാർക്ക് ഇടയിൽ സ്ഥിരമായി കലഹമുണ്ടാകാറുണ്ടെന്നുംഇരുവരും വേർപിരിഞ്ഞ് ഒരേ വീട്ടിലെ രണ്ട് മുറികളിലായാണ് താമസിച്ചിരുന്നത് എന്നും കോപ്പർബെൽറ്റ് പ്രവിശ്യയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പറഞ്ഞു. ചികിത്സയിൽ കഴിയുന്ന ഇയാളുടെ ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം