World

എലിസബത്ത് രാജ്ഞിയുടെ അംഗീകാരം; ബ്രെക്സിറ്റ് നിയമമായി

യൂറോപ്യന്‍ യൂണിയനിലെ അംഗത്വം ഉപേക്ഷിച്ച് ബ്രിട്ടന് പുറത്തുവരാനുള്ള ബ്രെക്‌സിറ്റ് ബില്ലിന് എലിസബത്ത് രാജ്ഞി അംഗീകാരം നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനിലെ അംഗത്വം ഉപേക്ഷിച്ച് ബ്രിട്ടന് പുറത്തുവരാനുള്ള ബ്രെക്‌സിറ്റ് ബില്ലിന് എലിസബത്ത് രാജ്ഞി അംഗീകാരം നല്‍കി. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് ലോര്‍ഡ്‌സ് ബില്‍ പാസാക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് രാജ്ഞി ബില്ലിന് അംഗീകാരം നല്‍കിയത്. ഇതോടെ ബ്രെക്‌സിറ്റ് ബില്‍ നിയമമായി മാറി. 

ജനുവരി 31നകം യൂറോപ്യന്‍ യൂണിയന്റെ പാര്‍ലമെന്റും ബ്രെക്‌സിറ്റ് അംഗീകരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ബ്രിട്ടന് നിശ്ചയിച്ച സമയത്ത് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുവരാനാകൂ. 

ബ്രെക്‌സിറ്റിന്റെ ഫിനിഷിങ് ലൈന്‍ നാം ഒരിക്കലും കടക്കില്ലെന്ന് ചിലപ്പോഴൊക്കെ വിചാരിച്ചിരുന്നു. പക്ഷെ നാം അത് സാധിച്ചിരിക്കുന്നു- ബില്‍ നിയമമായതിനു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു.

2016ലാണ് യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോരാനുള്ള ഹിത പരിശോധന നടന്നത്. മൂന്നര വര്‍ഷത്തിലധികമായി തുടര്‍ന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ ബ്രെക്‌സിറ്റ് നിയമം ആയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം