World

എസ്‌കലേറ്റര്‍ അപകടം: അച്ഛനും മകനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു( വീഡിയോ)

എസ്‌കലേറ്റര്‍ അപകടത്തില്‍ നിന്നും അച്ഛനും മകനും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

ഷാങ്ഹായ്: എസ്‌കലേറ്റര്‍ അപകടത്തില്‍ നിന്നും അച്ഛനും മകനും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്. എസ്‌കലേറ്ററില്‍ കയറി മുകളില്‍ എത്തിയ അച്ഛനും മകനും ഒരു ചുവട് മുന്നോട്ട് വെച്ച് നിമിഷങ്ങള്‍ക്കകമാണ് എസ്‌കലേറ്റര്‍ തകര്‍ന്നത്. 

ചൈനയിലെ സുവാന്‍ചെങിലെ മാളില്‍ നിന്നുളള ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ആണ്‍കുട്ടിക്ക് പിന്നാലെ അച്ഛനും എസ്‌കലേറ്ററില്‍ നിന്നും പുറത്തേയ്ക്ക് ചുവടുവെയ്ക്കുന്നതും നിമിഷങ്ങള്‍ക്കകം എസ്‌കലേറ്റര്‍ പ്രവര്‍ത്തനരഹിതമായി തകര്‍ന്നുവീഴുന്നതുമായ  ദൃശ്യങ്ങളാണ് പുറത്തുവന്നത്.

 എസ്‌കലേറ്ററിന് താഴെയുളള ജീവനക്കാരന്‍ ഉടന്‍ തന്നെ യന്ത്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി.എസ്‌കലേറ്ററില്‍ യാദൃശ്ചികമായി കുടുങ്ങിയ താക്കോല്‍ കാരണം റബര്‍ റോളറിന് ഉണ്ടായ കേടുപാടാണ് സംഭവത്തിന് കാരണമെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

SCROLL FOR NEXT