World

ഐവറികോസ്റ്റ് പ്രധാനമന്ത്രി കുഴഞ്ഞുവീണ് മരിച്ചു

മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്

Author : സമകാലിക മലയാളം ഡെസ്ക്

യ​മൗ​സു​ക്രോ: ഐവറികോസ്റ്റ് പ്രധാനമന്ത്രി അ​മ​ദോ​വ് ഗോ​ൻ കൗ​ലി​ബ​ലി കുഴഞ്ഞുവീണ് മരിച്ചു. 61 വയസായിരുന്നു. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കാനിരിക്കുന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷിയുടെ സ്ഥാ​നാ​ർ​ഥി​യാ​യി മത്സരിക്കാനിരിക്കെയാണ് അപ്രതീക്ഷിത അന്ത്യം.

ഐ​വ​റികോ​സ്റ്റ്  പ്ര​സി​ഡ​ന്‍റ് അ​ലാ​സെ​യ്ൻ ഒ​വാ​ത്ര​യാ​ണ് മരണവിവരം അറിയിച്ചത്. മന്ത്രിസഭ യോ​ഗത്തിന് ശേഷം കൗ​ലി​ബ​ലി സുഖമില്ലാതാവുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ര​ണ്ടു​മാ​സ​ത്തെ ഹൃ​ദ്രോ​ഗ സം​ബ​ന്ധ​മാ​യ ചി​കി​ത്സ​ക്കു ശേ​ഷം ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് അ​ദ്ദേ​ഹം രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്. 2012 ൽ അദ്ദേഹം ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്ന് മെയ് രണ്ടിനാണ് ചികിത്സയ്ക്കായി പാരിസിൽ പോയത്. അദ്ദേഹത്തിന്റെ മരണത്തോടെ തിരഞ്ഞെടുപ്പും പ്രതിസന്ധിയിലായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

SCROLL FOR NEXT