World

ഒന്‍പതാം വയസില്‍ ബിരുദം! അടുത്ത ലക്ഷ്യം പിഎച്ഡി; അപൂര്‍വ നേട്ടവുമായി ലോറന്‍

സര്‍വകലാശാല ബിരുദം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥിയെന്ന റെക്കോര്‍ഡ് നേടി ഒന്‍പത് വയസുകാരന്‍

Author : സമകാലിക മലയാളം ഡെസ്ക്

ആംസ്റ്റര്‍ഡാം: സര്‍വകലാശാല ബിരുദം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥിയെന്ന റെക്കോര്‍ഡ് നേടി ഒന്‍പത് വയസുകാരന്‍. ആസ്റ്റംര്‍ഡാമില്‍ നിന്നുള്ള ലോറന്‍ സിമോണ്‍സെന്ന കുട്ടിയാണ് അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങിലാണ് ലോറന്‍ സിമോണ്‍സ് ബിരുദം നേടിയത്. അടുത്ത മാസം തന്നെ പിഎച്ഡിക്ക് ചേരാനാണ് ഈ കുട്ടി പ്രതിഭയുടെ തീരുമാനം.

സവിശേഷമായ പ്രത്യേകത ഉള്ള കുട്ടിയാണ് ലോറന്‍ എന്ന് ചെറുപ്പത്തിലേ തിരിച്ചറിഞ്ഞിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. 145 ആണ് ലോറന്റെ ഐക്യു.

അറിവ് സമാഹരിക്കുന്ന കാര്യത്തില്‍ മറ്റുള്ളവരെക്കാള്‍ ഒരുപടി മുന്നിലാണെങ്കിലും കൂട്ടുകാര്‍ക്കൊപ്പം കളിക്കാനും നെറ്റ്ഫ്‌ലിക്‌സ് സീരീസുകള്‍ കാണാനും ലോറന്‍ സമയം കണ്ടെത്താറുണ്ട്. പതിനൊന്നായിരത്തിലധികം പേരാണ് ലോറനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. പത്താം വയസില്‍ ബിരുദം നേടിയ മിഷേല്‍ കിയര്‍നിയെ പിന്തള്ളിയാണ് ലോറന്‍ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!