വാഷിങ്ടണ്‍: കോവിഡ് പ്രതിരോധത്തില്‍ യുഎസ് വീഴ്ച വരുത്തിയെന്ന മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വിമര്‍ശനത്തിന് മറുപടിയുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബരാക് ഒബാമ ഒന്നിനും കൊള്ളാത്ത പ്രസിഡന്റായിരുന്നുവെന്ന് ട്രംപ് കുറ്റപ്പെടുത്തി
'അദ്ദേഹം (ഒബാമ) കഴിവു കെട്ട പ്രസിഡന്റായിരുന്നു, ഒന്നിനും കൊള്ളാത്ത പ്രസിഡന്റ്. ഇത്രമേ പറയാന്‍ പറ്റൂ' ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
യുഎസില്‍ രോഗവ്യാപനത്തിന്റെ പ്രധാനകാരണം ഭരണകൂടത്തിന്റെ പരാജയമാണെന്നായിരുന്നു ഒബാമയുടെ വിമര്‍ശനം. നിഷ്‌ക്രിയത്വത്തിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോള്‍ കാണുന്നതെന്നും ചില ഉദ്യോഗസ്ഥര്‍ പദവികളില്‍ വെറുതെ ഇരിക്കുകയാണെന്നും കഴിഞ്ഞ ദിവസം സര്‍വകലാശാല ബിരുദദാന ചടങ്ങില്‍ ഒബാമ കുറ്റപ്പെടുത്തിയിരുന്നു.
യുഎസില്‍ എല്ലാം കൈവിട്ട അവസ്ഥയിലാണെന്ന് നേരത്തെ തന്റെ ഭരണകാലത്തെ വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരുമായുള്ള ഓണ്‍ലൈന്‍ സംഭാഷണത്തിനിടെ ഒബാമ പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates