World

കടല്‍ത്തീരത്ത് 'പറക്കുന്ന ആമ', കൈകാലുകള്‍ വീശി വായുവില്‍ കുതിച്ചുയര്‍ന്നു, അമ്പരപ്പ് ( വീഡിയോ)

കടല്‍ത്തീരത്ത് നടന്നുനീങ്ങുന്ന ആമ ഒരു ഘട്ടത്തില്‍ പറന്ന് പൊങ്ങുന്നതാണ് വീഡിയോയിലുളളത്

Author : സമകാലിക മലയാളം ഡെസ്ക്

പറക്കുന്ന അണ്ണാന്‍, പറക്കുന്ന തവള തുടങ്ങി അമ്പരപ്പ് ഉളവാക്കുന്ന നിരവധി കഥകളും സംഭവങ്ങളും കേട്ടിട്ടുണ്ട്. എന്നാല്‍ പറക്കുന്ന ആമ..., കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. ഇപ്പോള്‍ ഇതിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

കടല്‍ത്തീരത്ത് നിന്നുളളതാണ് ദൃശ്യങ്ങള്‍. ഒാഷ്യന്‍ ഡൈവേഴ്‌സിറ്റി എന്ന പേരിലുളള ട്വിറ്റര്‍ ഹാന്‍ഡില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കടല്‍ത്തീരത്ത് നടന്നുനീങ്ങുന്ന ആമ ഒരു ഘട്ടത്തില്‍ പറന്ന് പൊങ്ങുന്നതാണ് വീഡിയോയിലുളളത്. 

ഇതിന്റെ ആധികാരികത ഉറപ്പില്ല. ഗ്രാഫിക്‌സ് ആണോ എന്നതിനെ സംബബന്ധിച്ചും വ്യക്തതയില്ല. ഇത് സത്യമാണോ എന്ന തരത്തില്‍ ചുവടെ കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. 20 മണിക്കൂറിനിടെ 7200 ലൈക്കാണ് വീഡിയോയ്ക്ക് ലഭിച്ചത്. നിരവധിപ്പേര്‍ വീഡിയോ ഷെയറും ചെയ്യുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍: സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍

24 കിലോമീറ്റര്‍ മൈലേജ്, നാലു വേരിയന്റുകള്‍, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്‌സ് യുവി 3എക്‌സ്ഒ സിഎന്‍ജി വേര്‍ഷന്‍ വിപണിയില്‍

ഗുജറാത്തിൽ ഗർബയും ദാണ്ഡിയയും, പശ്ചിമബംഗാളിൽ ദുർഗാപൂജ; അറിയാം ഇന്ത്യയിലുടനീളമുള്ള നവരാത്രി ആഘോഷങ്ങളും ആചാരങ്ങളും

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ പാളം തെറ്റി തീപിടിച്ചു; കണ്ടുനിന്നവരെ ഭയപ്പെടുത്തി റെയിൽവേയുടെ മോക് ഡ്രിൽ|VIDEO

'ഐഫോൺ ഡ്യുവോ' ഇന്ത്യയിൽ; പ്രീ-ബുക്കിംഗ് നാളെ മുതൽ; വില 2.99 ലക്ഷം രൂപ മുതൽ